0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 587
അതാണ് തിരിച്ചു പോകുമ്പോഴും അവൾ ആലോചിച്ചുകൊണ്ടിരുന്നത്. ***** സാഹിലയെയും കണ്ട് മടങ്ങുന്ന വഴിയിൽ ഇരുമ്പിനെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതിയാണ് ശംഭു ഫാക്ടറിയിലെക്കെത്തിയത്.അവനെ പ്രതീക്ഷിച്ചുകൊണ്ട് സുരയും അവിടെയുണ്ട്. "എന്നാലും ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചതല്ല ശംഭു.രാജീവനെ പൂട്ടാനുള്ള താഴ് കിട്ടിയെന്ന് മാഷ് പറയുമ്പോഴും ഞാനിത്ര കരുതിയില്ല." "ചിലപ്പോൾ അങ്ങനെയാണ് ഇരുമ്പേ. പ്രതീക്ഷിക്കാതെ ചിലത് കിട്ടും.ഇപ്പൊ അവനെ പൂട്ടാനുള്ള പൂട്ട് അവൻ തന്നെ ഇട്ടുതന്നത് കണ്ടില്ലേ?" "പിന്നല്ല...........നിന്റെ മാഷ് എന്ത് പറഞ്ഞു." "ഇപ്പൊ വല്യ സന്തോഷത്തിലാ.ഒരു വലിയ പ്രശ്നം ഒന്നുമല്ലാതെയായ ആശ്വാസം ആ മുഖത്തുണ്ട്. എന്നാലും ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു." "ഇതിപ്പോ ഡബിൾ ചാൻസ് ആണ് മോനെ.മന്ത്രി പീതാംബരൻ എന്നും മാഷിന് തലവേദന കൊടുത്തിട്ടേ ഉള്ളൂ.രാജീവനെ ഒതുക്കുന്ന കൂടെ അങ്ങനെയൊരു ലാഭവും കിട്ടും."
"നമുക്കൊന്നിരിക്കണം എന്ന് പറയാൻ പറഞ്ഞു മാഷ്." "ഇനിയെന്താ പ്രത്യേകിച്ച് തീരുമാനിക്കാൻ?" "ഇരുമ്പേ......ഇവിടെ കൈക്കരുത്തല്ല, ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായയാവുക, അതാണ് വേണ്ടത്.പക്ഷെ ഇവിടെ തിരിച്ചു പറയേണ്ടിവരും,ഒരുപറ്റം ചെന്നായകളെ തമ്മിലടിപ്പിക്കുക എന്ന്. ഞാൻ പറഞ്ഞില്ലേ,ഇന്ന് സാഹിലയെ കണ്ടതും അവരോട് സംസാരിച്ചതും. അതിന് മുന്നേ ഇന്നൊരു ദിവസം അവരെ പിന്തുടർന്നതും ചേർത്തു വച്ച് നോക്കുമ്പോൾ എന്തോ നമ്മൾ അറിയാത്ത ചിലത് കൂടിയുണ്ട്. ഒന്നുറപ്പാണ് ഇരുമ്പേ രാജീവൻ അറിയാതെ എന്തോ അവർ ചെയ്യാൻ ഉറപ്പിച്ചിട്ടുണ്ട്.അവരുടെ പുതിയ സുഹൃത്തുക്കൾ എന്റെ സംശയം ഉറപ്പിക്കുന്നു.ചന്ദ്രചൂഡനും ചിത്രയും ഒപ്പം സാഹിലയും സലിമും.......എന്തും പ്രതീക്ഷിക്കണം." "അങ്ങനെയൊരു അപകടമുണ്ടല്ലെ, എങ്കിലതൊന്നറിയണമല്ലോ?" "അതെ ഇരുമ്പേ........ഒന്നന്വേഷിച്ചു വക്ക്.ബാക്കിയെല്ലാം ഒന്നിരുന്നിട്ട് പറയാം." "അതെനിക്ക് വിട്. നമ്മളിരിക്കുമ്പോൾ ആ നാൽവർ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ പക്കലുണ്ടാവും." വൈകാതെ

💬 Comments

View all comments