Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
ശ്വാസം മുട്ടിക്കുന്ന അവസ്ഥ വരെ എത്തി.ഒറ്റക്കായിരുന്നു എങ്കിൽ വിളിക്കില്ലായിരുന്നു ഞാൻ,ഇതിപ്പോ എന്റെ കുഞ്ഞിനും എന്റെ ശംഭുനും കൂടിയുള്ളതാവുമ്പോൾ.........വിളിച്ചു പോയി.ഒറ്റ വാക്കിൽ പറഞ്ഞു തീർക്കേണ്ട ഒന്നല്ല അതൊന്നും."
അവളുടെ മുഖത്ത് ഗൗരവമായിരുന്നു അപ്പോൾ.
"എവിടാ ഒന്ന് സ്വസ്ഥമായിട്ട്.......?"
അവൾക്ക് കാര്യമായിത്തന്നെ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കത്രീന ചോദിച്ചു.
"മുറിയിലിരിക്കാം.നീ വാ........"
അപ്പോഴേക്കും ഗായത്രിയുടെ വക കത്രീനക്ക് ജ്യുസ് എത്തിയിരുന്നു.ഒരു
ചിരിയോടെ അത് വാങ്ങി അവളോടും അല്പനേരം കുശലം പറഞ്ഞു നിന്നു.
"വയറൊക്കെ ആയല്ലോടി പെണ്ണെ?"അതിനിടയിൽ കത്രീന ചോദിച്ചു.
"ഗർഭിണിക്ക് വയറ് വീർക്കുന്നത് പതിവാ.അവളുടെ ഒരു..........നീയിങ്ങ് വന്നേ."ഒരു ചെറു നാണത്തോടെ എങ്കിൽ ഒന്ന് കടുപ്പിച്ചും വീണ പറഞ്ഞു.
"അല്ല എവിടെ നിന്റെ കണവൻ....?"
കത്രീനയെയും കൂട്ടി മുറിയിൽ കയറി ലോക്ക് ചെയ്യുമ്പോൾ വീണയോടവൾ ചോദിച്ചു.അവർ സംസാരിക്കട്ടെ എന്ന് അവരുടെ പോക്ക് കണ്ടുനിന്ന ഗായത്രിയും കരുതി.
"ഒന്ന് സ്കൂൾ വരെ പോയതാടി.ഉടനെ വരും."വീണ മറുപടിയും കൊടുത്തു.
"പറയ്.........എന്താ നിന്റെ പ്രശ്നം?"
കുറച്ചു സമയം മൗനമായി ഇരുന്ന ശേഷം സ്വസ്ഥമായ അന്തരീക്ഷം അവർക്കിടയിൽ രൂപപ്പെട്ടപ്പോൾ കത്രീന ചോദിച്ചു.
വീണ പറഞ്ഞുതുടങ്ങി.അവളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന,കത്രീന അറിയാതെപോയ ചില എടുകൾ
അവൾ പറഞ്ഞുകൊണ്ടിരുന്നു.
അവൾ പറയുന്നത് മുഴുവൻ കത്രീന കേട്ടിരുന്നു."ആകെ കുഴപ്പമാണല്ലൊ പെണ്ണെ?"ഒടുക്കം അവൾ ചോദിച്ചു.
"അതെ........അതാ നിന്നെ വിളിച്ചതും"
"ഞാനുണ്ടെടി കൂടെ.....നിന്റെ പ്രശ്നം അതെന്റെതുമാണ്.നീയില്ലായിരുന്നു എങ്കിൽ കത്രീന ഇന്നില്ല."
"എനിക്ക് ജീവിക്കണം കത്രീന.എന്റെ ശംഭുവിനും കുഞ്ഞിനും ഒപ്പം എനിക്ക് ജീവിക്കണം.അതിന് എന്തും ചെയ്യും ഞാൻ."വീണയത് പറയുമ്പോൾ കത്രീന അവളുടെ കൈകളിൽ കൂട്ടി പിടിച്ചു തന്റെ പിന്തുണയറിയിച്ചു.
ഒരിക്കൽ ജീവിതം നഷ്ട്ടപ്പെട്ടു എന്ന് വിശ്വസിച്ച തന്റെ
💬 Comments
View all comments