0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 567
പ്രിയപ്പെട്ട കൂട്ടുകാരിക്ക്,ഇനി ജീവിതത്തിൽ സന്തോഷമില്ല എന്ന് കരുതിയ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്,പ്രതികാരം മാത്രം മനസ്സിൽ കൊണ്ട് നടന്ന ഒരു പെണ്ണിന് ജീവിക്കണമെന്ന തോന്നലും പുതിയ പ്രതീക്ഷകളും കൈവന്നു എന്ന് കത്രീനക്ക് മനസ്സിലായി.ഒരു നല്ല ജീവിതം സ്വപ്നം കാണുന്ന അവളെ കൂടെനിന്ന് പിന്തുണക്കണം എന്ന് തോന്നി. അവളുടെ ആ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഏത് പ്രതിബന്ധങ്ങളും ഉടച്ചുകളയുവാൻ കത്രീനയും തയ്യാറെടുത്തു. "നിന്റെ കേസ് ഫയൽ ഇപ്പോൾ എന്റെ ടേബിളിലുണ്ട്.രാജീവനെ വിളിപ്പിച്ചിട്ടും ഉണ്ട്."എല്ലാം കേട്ട് കഴിഞ്ഞു ഒരു ബ്രീത് എടുത്തശേഷം കത്രീന പറഞ്ഞു. "എന്നിട്ട്.........എന്താ നിനക്ക്.......?" വീണ മുഴുവപ്പിച്ചില്ല. "അതിലുള്ളതും നീ പറഞ്ഞതും വച്ച് നിന്നെ തൊടില്ല നമ്മുടെ നിയമം. പക്ഷെ ഭൈരവനെ മാലിന്യം നിക്ഷേപിക്കുന്നിടത്തുകൊണ്ടിട്ടതും മറ്റും അല്പം തലവേദന നൽകും. പക്ഷെ കേസ് തള്ളും അതുറപ്പാ." "അപ്പൊ..........." "എല്ലാം കഴിഞ്ഞു എന്ന് കരുതാൻ വരട്ടെ."വീണ പറയാൻ വരുന്നത് മനസ്സിലാക്കി കത്രീന ഇടക്ക് കയറി. എന്നിട്ട് വീണ്ടും തുടർന്നു."വില്ല്യം അതൊരു പ്രശ്നമാണ് വീണ. കാരണം കേട്ടറിവ് വച്ച് രാജീവൻ അല്ല വിക്രമൻ.തന്റെ കേസിന്റെ കാര്യം തീരുമാനിക്കുന്നതും നടപ്പിൽ വരുത്തുന്നതും അയാളാണ്.അതിന് ഏതറ്റം വരെ പോവാനും മടിയില്ലാത്ത ഒരുവൻ."
"പ്രശ്നം ആകുമോടി?"വീണ ചോദിച്ചു "നീ ടെൻഷൻ ഒക്കെ വിട്.വയറ്റിൽ ഒരു ജീവനുണ്ട്.ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം." കുറച്ചധികം സമയമെടുത്തു അവർ സംസാരിച്ചു കഴിയാൻ.പുറത്തേക്ക് വരുമ്പോൾ അവിടെ മാധവനുമുണ്ട്. അവർ തമ്മിലും പരിചയപ്പെട്ടു.വീണ പറഞ്ഞറിയുമെങ്കിലും മാധവനെ നേരിൽ കാണുന്നത് കത്രീന ഇതാദ്യം. അവർ ഊണ് കഴിക്കുന്നതിനിടയിൽ സാവിത്രിയുമെത്തി,കൂടെ ശംഭുവും. അവരോടും അല്പസമയം കുശലം പറഞ്ഞ ശേഷമാണ് തനിക്ക് മീറ്റിങ് ഉള്ളതിനാൽ കത്രീന അവിടെ നിന്നുമിറങ്ങിയത്.കുറച്ചധികം

💬 Comments

View all comments