0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 572
തയ്യാറായിരുന്നില്ല.തനിക്ക് ലഭിച്ച തലയുടെ കാര്യമുൾപ്പടെ കത്രീനക്ക് മുന്നിൽ വിശദീകരിച്ചു.പക്ഷെ കത്രീന അയാളുടെ വാദം മുഴുവൻ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വീണയെ പ്രൊട്ടക്ട് ചെയ്യുക എന്നത് അവൾ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. രാജീവന്റെ നാവിന് അനങ്ങാൻ വയ്യാത്ത സ്ഥിതിയായിരുന്നു.കത്രീന, അവൾ വറുത്തു കോരിയെടുത്തു എന്ന് പറയുന്നതാവും ശരി.രാജീവന് മുന്നിൽ വച്ചുതന്നെ റിപ്പോർട്ട്‌ മുഴുവൻ കീറി കുട്ടയിലുമിട്ടു അവൾ. "സീ മിസ്റ്റർ കോശി........തത്കാലം സസ്പെൻഷൻ എന്നത് മാറ്റിവക്കാം. പക്ഷെ ഈ കേസ് ഇനി നിങ്ങൾ വേണം അന്വേഷിക്കാൻ.രാജീവന് വന്ന പാഴ്സൽ ഉൾപ്പടെയുള്ളതും നിങ്ങളുടെ പരിധിയിൽ വരും.ഇയാൾ തത്കാലം ഒരു പേരിന് എസ് ഐ ആയി ഇരിക്കട്ടെ,ആസ് എ ഡമ്മി."
കത്രീന രാജീവനെ മൊത്തത്തിൽ ഫ്രീസ് ചെയ്യുകയായിരുന്നു.കേസ് തന്റെ മനസ്സ് പറയുന്നതുപോലെ മുന്നോട്ട് പോകണം എന്നവൾ തീരുമാനിച്ചിരുന്നു.അതിന്റെ ആദ്യ പടിയായിരുന്നു രാജീവനെ വെറും നോക്കുകുത്തിയാക്കിയത്.സത്യത്തിൽ കോശിക്കും പീറ്ററിനും രാജീവനെ ഒന്ന് തളക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. അയാളുടെ വീഴ്ച്ചകൾ മുന്നോട്ട് കൊണ്ടുവരികകൂടി ചെയ്‌താൽ രാജീവനെ ഒതുക്കാം എന്നവർ കണക്കുകൂട്ടി.കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് സ്ഥിരം ബാറിലിരുന്ന് ചർച്ച ചെയ്യുമ്പോഴും അതിൽ രാജീവനെ എങ്ങനെ ഒതുക്കാം എന്ന സാധ്യതയും അവർ തിരഞ്ഞുകൊണ്ടിരുന്നു. ***** വിക്രമൻ........അയാൾ ഞെട്ടിത്തരിച്ചിരുന്നുപോയി എങ്കിലും സംയമനം വീണ്ടെടുത്ത വിക്രമൻ സ്പോട്ടിലേക്ക് വച്ചുപിടിച്ചു. സ്ഥലത്തെത്തുമ്പോൾ എല്ലാവരും ഉണ്ട്.ഫോറൻസിക് വിദഗ്ദ്ധരടക്കം എല്ലാവരും. ആ ഏരിയ പോലീസ് കവർ ചെയ്തു കഴിഞ്ഞിരുന്നു.അതിനിടയിലൂടെ വിക്രമൻ ഉള്ളിലേക്ക് കയറി.ഒന്നേ നോക്കിയുള്ളൂ,അയാൾ മുഖം തിരിച്ചുകളഞ്ഞു. ഒരു മനുഷ്യശരീരം.കൈകളും കാലുകളും മുറിച്ചു മാറ്റപ്പെട്ട സ്ഥിതിയിലാണത്.അതും മുഴുവൻ നായകൾ കടിച്ചുകീറിയ സ്ഥിതിയിൽ. പക്ഷെ ആ പരിസരത്ത് നിന്ന് അതിന്റെ ശിരസ്സും ലിംഗവും കണ്ടെത്താൻ അവർക്കായില്ല.

💬 Comments

View all comments