Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
ആക്രി പെറുക്കുന്നവരിൽ ചിലരാണ്
ജോലിക്കിടയിൽ റോഡിൽ നിന്ന് അല്പം മാറി കാടുപിടിച്ചു കിടക്കുന്ന ഇടത്ത് ശരീരം കാണുന്നതും പോലീസിലറിയിക്കുന്നതും.ഉടനെ തന്നെ സ്റ്റേഷൻ ചാർജ് ഉള്ള വിക്രമന് അവർ മെസ്സേജ് നൽകുകയും ചെയ്തു.
അതറിഞ്ഞ ഞെട്ടലിൽ ഇപ്പോഴുള്ള സാഹചര്യം സകലതും മറന്ന് ഉടനെ തന്നെ വിക്രം സ്ഥലത്തെത്തുകയും. ചെയ്തു.
പോലീസ് നായകൾ കുറച്ചു ദൂരം മുന്നോട്ടോടിയശേഷം ഏതോ ഒരു പറമ്പിന് മുന്നിലെത്തിയപ്പോൾ ഓട്ടം നിർത്തി അവിടെ ചുറ്റിത്തിരിഞ്ഞു.
അവിടമാകെ പരതിയെങ്കിലും ഒന്നും തന്നെ ലഭിച്ചതുമില്ല.
അതോടെ എന്തെങ്കിലും തുമ്പ് കിട്ടും എന്ന വിക്രമന്റെ പ്രതീക്ഷ അവിടെ തീർന്നു.
ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.അതാണ് തനിക്കിപ്പോൾ എന്ന് വിക്രമൻ സ്വയം പറഞ്ഞു. ഏതിന് പിന്നാലെ പോകും,എങ്ങനെ മുന്നോട്ട് ചുവട് വക്കും എന്നൊക്കെയായിരുന്നു വിക്രമന്റെ ചിന്ത മുഴുവൻ.എന്തൊക്കെയാണ് ചുറ്റും നടക്കുന്നത്,ആരോ ഒരുവൾ ഫ്ലാറ്റിൽ കയറി ഒരുത്തനെ പൂളി. അതൊരു വശത്ത് ഒന്നുമാകാതെ
നിൽക്കുന്നതിനിടയിൽ ദാ അടുത്തത്
വിക്രമൻ സ്വയം പറഞ്ഞു.
കൊലപാതകിയിലേക്ക് ഒരു സൂചന പോലും നൽകാതെ വില്ല്യം മർഡർ കേസ് നിൽക്കുമ്പോൾ രണ്ടാമത് ഒന്ന് കൂടി നടന്നിരിക്കുന്നു.അതും തികച്ചും വ്യത്യസ്തമായ പറ്റേണിൽ.ഓരോ കേസുകളിലും ദൈവം കരുതിവക്കുന്ന കയ്യൊപ്പ് പോലും തന്നിൽ നിന്ന് അകന്നുനിൽക്കുന്നു.
ഇതുപോലെ തന്നെ ബുദ്ധിമുട്ടിക്കുന്ന
ഒരു സാഹചര്യം തന്റെ സർവീസിൽ ആദ്യമെന്നതും വിക്രമനോർത്തു.
മണിക്കൂറുകൾ ചിലവഴിച്ചു വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തീർത്ത ശേഷം ബോഡി മോർച്ചറിയിലേക്ക് മാറ്റി.തലയില്ലെങ്കിലും പോസ്റ്റ് മോർട്ടം
നടത്തുന്നതിനുള്ള ഏർപ്പാടുകളും വിക്രമൻ മുന്നോട്ട് നീക്കി.
ആളെ എങ്ങനെ തിരിച്ചറിയും എന്ന ചിന്ത വിക്രമനെ കുഴക്കി.തിരക്ക് പിടിച്ച തന്റെ ജോലികൾക്കിടയിൽ അപരിചിതനായ ഒരു വ്യക്തിയുടെ ശരീരം
💬 Comments
View all comments