0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 481

ലഭിച്ച പുതിയ കരുക്കളാണ് സാഹിലയും സലിമും.
കൃത്യമായി അവരെ ഉപയോഗിച്ചാൽ കാര്യം നടക്കുമെന്നുമറിയാം.
അതിനാണ് ചിത്രയിലൂടെ അവരെ തന്റെയൊപ്പം നിർത്തിയതും.അവരെ ചൂണ്ടയിൽ കൊരുത്തെറിയാനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ്
ചന്ദ്രചൂഡൻ.

തന്റെ പ്രൈവറ്റ് സ്യുട്ട് റൂമിൽ ആ ചിന്തകൾക്ക് ചൂടും വീര്യവും പകർന്നു നൽകിക്കൊണ്ട് അയാൾക്കൊപ്പം ചിത്രയുമുണ്ട്.
*****
തിരികെ ഫ്ലാറ്റിലെത്തുമ്പോഴും ഗോവിന്ദ് അസ്വസ്ഥനായിരുന്നു.തന്റെ അവസാനം മുന്നിൽ കണ്ടുകൊണ്ടുള്ള ജീവിതമാണിനി.
അതേതു നിമിഷവും സംഭവിക്കാം.
ഇനിയൊരു റീ ടെക്ക് സാധ്യവുമല്ല.
ഓരോ ചുവടിലും മരണം പതിയിരിക്കുന്നു.കാറ്റിന് പോലും മരണത്തിന്റെ ഗന്ധമാണ്.

അങ്ങനെയോരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി.നിർത്താതെ അത് തന്നെ ശല്യം ചെയ്യുന്നു എന്ന് കണ്ടപ്പോൾ താത്പര്യമില്ലാതെയാണ് ഗോവിന്ദൻ വാതിൽ തുറന്നതും.

"സർ........ഒരാൾ തിരക്കിവന്നിരുന്നു. കുറച്ചു നേരം കാത്തുനിന്നശേഷം തിരികെപ്പോയി."ഫ്ലാറ്റിലെ സെക്യൂരിറ്റിയായിരുന്നു അത്.

"ഇത് പറയാനാണോ താനിങ്ങോട്ട് വന്നത്."വേണ്ടായിരുന്നു എന്ന മട്ടിൽ ഗോവിന്ദ് പറഞ്ഞു.അല്ലെങ്കിൽ അതാരെന്നറിയാനുള്ള താത്പര്യം ഗോവിന്ദിന് തോന്നിയില്ല.അതിന്റെ കാര്യമില്ലെന്ന് ചിന്തിച്ചു.സ്വന്തം മരണം പ്രതീക്ഷിച്ചിരിക്കുന്ന താൻ ആരെ കണ്ടിട്ട് എന്ത് കിട്ടാൻ എന്നായിരുന്നു മനസ്സിൽ.

"അതല്ല സർ........വന്നതൊരു സ്ത്രീ ആയിരുന്നു.സാറിനെ കാണാഞ്ഞ്
ഒരു കത്തെന്നെ ഏൽപ്പിച്ചിട്ടാണ് പോയത്.കിട്ടിയാലുടൻ വിളിക്കണം അത്യാവശ്യമാണെന്ന് പറയാനും പറഞ്ഞേല്പിച്ചു."അയാളൊരു സീൽ ചെയ്ത കവർ എടുത്തു ഗോവിന്ദന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

ഇനിയെന്ത്‌ പരീക്ഷയാണ്? എന്ന് സ്വയം ചോദിച്ചുകൊണ്ട് കത്ത്
വാങ്ങിയ ഗോവിന്ദ് വാതിലടച്ചു.
സെക്യൂരിറ്റി അയാളുടെ വഴിക്കും പോയി.

മുറിയിലേക്ക് നടക്കവെ ഗോവിന്ദന്റെ കണ്ണുകൾ കത്തിലെ വരികളിലൂടെ സഞ്ചരിക്കുകയായിരുന്നു."നിനക്ക് ജീവിക്കണോ ഗോവിന്ദ്?"എന്ന ഒരു ചോദ്യം മാത്രമായിരുന്നു അതിൽ.

അത് വായിച്ചുതീർന്നതും അതിൽ കണ്ട നമ്പറിലേക്ക് ഡയൽ ചെയ്ത ഗോവിന്ദ് അപ്പുറം കാൾ

💬 Comments

View all comments