Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
അറ്റൻഡ് ചെയ്യുന്നതിനായി കാത്തുനിന്നു.
പ്രതീക്ഷയുടെ വെട്ടം സ്വപ്നം കണ്ട ഗോവിന്ദ് കാൾ കണക്ട് ആവാൻ കാത്തുനിന്നു.ഏത് വിധേനയും പിടിച്ചുനിൽക്കുക എന്ന ലക്ഷ്യമുള്ളവന് അതിനായി ഒരു മാർഗം തുറന്നുകിട്ടുമ്പോൾ അതിലെ പോകുക എന്ന സ്വാഭാവികനിയമം ഇവിടെയും അന്വർത്ഥമായി.
മറുതലക്കൽ "നേരിൽ കാണണം, കഴിയുമെങ്കിൽ നാളെ തന്നെ."എന്ന് പറഞ്ഞതും തന്റെ നമ്പറിതെങ്ങനെ
........?എന്ന് ചിന്തിക്കുകയൊ
ചോദിക്കുകയൊ പോലും ചെയ്യാതെ ഗോവിന്ദ് അത് ഫിക്സ് ചെയ്തു.
"സലിം........നിനക്ക് വയ്യെങ്കിലെന്ത്.
എനിക്ക് മറ്റൊരു വഴി തുറന്നുകിട്ടിയിരിക്കുന്നു.അത് നിന്റെ അവസാനത്തിനാവാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു."
ഗോവിന്ദ് സ്വയം പറഞ്ഞുകൊണ്ട് കത്തിനുടമയുമായുള്ള കൂടിക്കാഴ്ച്ചക്ക് തയ്യാറെടുത്തു.
*****
രാജീവന്റെ മരണം വിക്രമനും ഒരു തരത്തിൽ അനു:ഗ്രഹമായി മാറി.
ആ ഒരു മരണത്തിന്റെ പുകമറയിൽ അജ്ഞാതനായ ശരീരത്തിനുടമയെ തേടിയുള്ള അന്വേഷണം ഏവരും മറന്ന മട്ടായി.
ആരും പരാതിയുമായി വരാത്തത് മൂലം വർമ്മാജിയുടെ കേസ് എഫ് ഐ ആർ ഇട്ട് ക്ലോസ്സ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഏത് ക്രൈമിലും വാദി സർക്കാരാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഒരു രീതി വച്ച് ആരെങ്കിലും പിന്നാലെ നടന്നു എങ്കിലേ ഒരു കാര്യം മുന്നോട്ട് നീങ്ങു. അല്ലാത്തവയിൽ ചിലത് ഇങ്ങനെ കുട്ടയിൽ കിടക്കും.വർമ്മയുടെ കേസിലും അതാണ് സംഭവിച്ചത്.
സാഹചര്യത്തെളിവുകൾ അനുകൂലമാവാത്തതും മരുന്നിന് പോലും ഒരു ലീഡ് കിട്ടാത്തതും ആ ഉടലിന്റെ ബാക്കി ഭാഗം തിരയുന്നതിൽ നിന്ന് വിക്രമനെ പിന്നോട്ട് വലിച്ചു.
അല്ലെങ്കിൽ യുണിഫോം ഇട്ട ഒരു ഉദ്യോഗസ്‌ഥന്റെ മരണം മൂലം മേലുദ്യോഗസ്ഥരും അക്കാര്യത്തിൽ ശ്രദ്ധിക്കാതെയായപ്പോൾ തന്റെ ശ്രദ്ധ അതിൽ നിന്നും പഴയ വില്ല്യം മർഡർ കേസിൽ പതിപ്പിക്കാൻ വിക്രമനെ പ്രേരിപ്പിച്ചു.
പതിവ് രീതിവച്ച് വർമ്മയുടെ കേസും കെട്ടിക്കിടക്കുന്ന
💬 Comments
View all comments