0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 485

മരണം അതിന്റെ പങ്ക് പറ്റിയവരെയും കുഴപ്പത്തിലാക്കും."ചന്ദ്രചൂഡൻ സമർത്ഥമായി കയ്യൊഴിഞ്ഞു.കാര്യം കൈവിട്ടുപോകുമെന്നും തൊട്ടാൽ പൊള്ളുന്ന ഒന്നാണ് വിഷയമെന്നും ചന്ദ്രചൂഡൻ മനസ്സിലാക്കിയിരുന്നു.

"ഓഹ്........കൈ കഴുകി അല്ലെ.ഞാൻ
കുറെ ആയി കേൾക്കുന്നു.നിങ്ങളെ
ഒന്നിച്ചു നിർത്തുന്ന കാരണത്തെ കുറിച്ച്.അതൊട്ട് എനിക്കറിയില്ല താനും.അതോടൊപ്പം പരസ്പരം സഹായിക്കാം എന്നുള്ള ധാരണയും."
സലിം അതൃപ്തിയറിയിച്ചു.

"ഞങ്ങളെ ഒന്നിച്ചു നിർത്തുന്നത്.........
കാരണം വളരെ സിംപിളാണ് സലിം.
എനിക്കെന്റെ ബിസിനസ്,ചിത്രയുടെ
പോൺ വീഡിയോ ഇടപാടുകൾ സാഹിലക്ക് തന്റെ പേരിലുള്ള സ്വത്തുക്കൾ,ഞങ്ങളെന്നും
വ്യത്യസ്തരായിരുന്നു.

ഇതിൽ ഞാനും ചിത്രയും മാധവന്റെ നാശം ആഗ്രഹിക്കുന്നു,സാഹില രാജീവന്റെ കയ്യിൽ നിന്നുള്ള രക്ഷയും.അതിൽ രാജീവ്‌ എന്ന പ്രശ്നം തീർന്നു,ഇനി സ്വത്ത്‌ സേഫ് ആക്കേണ്ടത് സാഹിലയുടെ മാത്രം കാര്യം."ചന്ദ്രചൂഡൻ പറഞ്ഞു.

"അപ്പോഴും നിങ്ങൾ കാര്യം പറഞ്ഞില്ല "സലിം പറഞ്ഞു.

"അതിലേക്കാണ് വരുന്നത് സലിം. ഞങ്ങൾ മൂവരും നേടിയതിൽ കുറെ ഏറെ പണം ഹവാലയിൽ ഇറക്കിയിട്ടുണ്ട്.അതിങ്ങനെ കറങ്ങി കൊണ്ടിരിക്കും.ഞങ്ങളുടെ പണം ഞങ്ങൾക്ക് സംരക്ഷിക്കണ്ടെ സലിം.
അതിന് ഒരുമിച്ചു നീക്കുക എന്ന ധാരണയുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു.സാഹിലയുമായുള്ള
സൗഹൃദം ഞങ്ങളെയും പ്രശ്നത്തിൽ ആക്കിയേക്കാം."

"ഇനി എന്ത് വേണമെന്നെനിക്കറിയാം
മുഖത്തു നോക്കി പറഞ്ഞതിനും നന്ദി.
നീ വാ സാഹില."സലിം സാഹിലയെ കൂട്ടി അവിടെനിന്നുമിറങ്ങി.അവർ അവളെ ഒഴിവാക്കുകയാണെന്ന് സലീമിന് മനസ്സിലായി.അവരുടെ നിലനിൽപ്പ് അവർ നോക്കുന്നു.ഒരു വേള താനും അവരെ ഒഴിവാക്കുന്നത് ചിന്തിച്ചിരുന്നു എന്ന് സലിം ഓർത്തു.

താൻ ഉദ്ദേശിച്ചതിലുമപ്പുറമാണ് കാര്യങ്ങൾ.ഒരുപക്ഷെ സാഹിലയുടെ ജീവൻ പോലും അപകടത്തിലാണെന്ന് സലിം തിരിച്ചറിഞ്ഞു.തന്റെ ആഗ്രഹം പോലെ സാഹിലയെ തനിക്ക് മാത്രം ആയി കിട്ടി.പക്ഷെ മുന്നിലുള്ള പ്രശ്നങ്ങൾ സലീമിന് തലവേദന സൃഷ്ടിക്കുന്നവയായിരുന്നു.

"പ്രശ്നമാകുമോ ചന്ദ്രേട്ടാ?"ആ പോക്ക് കണ്ട് ചിത്ര ചോദിച്ചു.

💬 Comments

View all comments