Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
"അവരെ കൂടെ നിർത്തിയാലാണ് പ്രശ്നം.നിലവിലെ സാഹചര്യം വച്ച് അവർ പെട്ടിരിക്കുകയാണ്.രാജീവ് മരിച്ചത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. കത്രീനയാണ് കേസന്വേഷിക്കുന്നത്. കൂടെ നിന്നാൽ അത് നമ്മളെയും ബാധിക്കും."
"ഇനി അവളവങ്ങാനും നമ്മുടെ പേര് പറഞ്ഞാൽ?"ചിത്ര ചോദിച്ചു.
"സാധ്യത തള്ളിക്കളയാൻ വയ്യ.അത്
തന്നെയാണ് എന്റെ പേടിയും.അവളെ ഒഴിവാക്കിവിട്ടതുപോലെ ഭൂമിയിൽ
നിന്നും പറഞ്ഞു വിട്ടേ പറ്റൂ.നമ്മുടെ രക്ഷ അത് നമ്മൾ തന്നെ ഉറപ്പ് വരുത്തുകയും വേണം."അയാൾ പറഞ്ഞുനിർത്തി
മറുവശത്ത് മാധവൻ സന്തുഷ്ടനായിരുന്നു.പതിവില്ലാത്ത പ്രസന്നത അയാളുടെ മുഖത്തുണ്ട്.
സാവിത്രിയും മക്കളും അത് പറഞ്ഞു തുടങ്ങുകയും ചെയ്തു.ചുമ്മാ പുറത്ത് നിന്ന് കളി കാണുന്ന ത്രില്ലിൽ ആയിരുന്നു മാധവൻ.ഒന്നും ചെയ്യാതെ തന്നെ കാര്യങ്ങൾ തന്റെ ഇഷ്ട്ടത്തിനൊത്ത് നീങ്ങുന്നതിന്റെ സന്തോഷം അയാൾ ആസ്വദിക്കുകയാണ്.ഒപ്പം നന്നായി ജാഗ്രത പുലർത്തുകയും ചെയ്യുന്നു.
ഏത് നിമിഷവും ഒരിടപെടൽ വേണ്ടി വരുമെന്ന ചിന്ത മാധവനുമുണ്ട്.
*****
സാഹില ഒടുവിൽ അവിടെത്തന്നെ എത്തി.തന്നെ സഹായിക്കാൻ കഴിയും എന്ന് ഉറപ്പുള്ള മാധവന്റെ മുന്നിൽ.ആ വീട്ടുമുറ്റത്തു കാല് കുത്തുമ്പോൾ അവളുടെ അവസാന പ്രതീക്ഷയായിരുന്നു അത്.
"മ്മ്മ്മ്...... എന്ത് വേണം."മുറ്റത്തു നിൽക്കുന്ന സാഹിലയെ കണ്ട് പുറത്തേക്ക് വന്ന ഗായത്രി ചോദിച്ചു.
സാഹില ഉമ്മറത്തേക്ക് പോലും കയറാതെ തലകുനിച്ചു നിൽപ്പാണ്.
"മോളെ.......അവരോട് അകത്തേക്ക് വരാൻ പറയ്.ഇങ്ങനെ പുറത്ത് നിർത്തി സംസാരിക്കുന്നത് ശരിയല്ല. അതും ഒരു സ്ത്രീയോട്."ഉള്ളിൽ നിന്നും മാധവന്റെ സ്വരം അവർ കേട്ടു
സാഹില മാധവന് മുന്നിലേക്ക് വന്നു.
എല്ലാവരും അവിടെത്തന്നെയുണ്ട്.
"എന്താ കാര്യം?"അവളെ കണ്ടതും മാധവൻ തിരക്കി.
"കൂടെ നിൽക്കുമോ എന്ന് ചോദിച്ചിരുന്നു."അവൾ മറുപടി നൽകി.
"അന്ന് നിങ്ങൾക്ക് താത്പര്യമില്ലാത്ത
മട്ടിലായിരുന്നു പെരുമാറ്റം.വരട്ടെ........
ആലോചിക്കാം........എന്നൊക്കെ പറഞ്ഞു നീട്ടി.ഇന്ന് സാഹചര്യം
💬 Comments
View all comments