Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
മാറിയിരിക്കുന്നു.ഇനി നിങ്ങളെ കൂടെ നിർത്തിയിട്ട് എന്ത് പ്രയോജനം.
കാരണം രാജീവൻ ഇന്നില്ല.
ദൈവമായിട്ടുതന്നെ ആ ഒരു പ്രശ്നം നീക്കിയിരിക്കുന്നു."
"ദൈവം നിങ്ങളുടെ പ്രശ്നം നീക്കിത്തന്നപ്പോൾ ഞാൻ വീണ്ടും പ്രശ്നത്തിലായി.ജീവൻ പോലും നഷ്ട്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ.
വേറെ എങ്ങും പോകാനില്ല.സഹായം ചോദിച്ചു വന്നതാണ് ഞാൻ."സാഹില പറഞ്ഞു
മാധവൻ സാവിത്രിയെ ഒന്ന് നോക്കി ഒപ്പം ശംഭുവിനെയും."അവർക്ക് പറയാനുള്ളത് പറയട്ടെ.എന്നിട്ട് നോക്കാം."വീണ അവളുടെ അഭിപ്രായം പറഞ്ഞു.ഗായത്രിയും അത് ശരിവച്ചു.
"തന്റെ പ്രശ്നമെന്തെന്ന് പറയ് സാഹില.ഉള്ളത് ഉള്ളതുപോലെ പറയുക,എങ്കിലേ ഞാൻ കൂടെ നിക്കൂ
എന്തെങ്കിലും ചെയ്യാനും കഴിയൂ."
മുന്നോട്ട് പോകാനുള്ള സിഗ്നൽ
ലഭിച്ചതും ഒരു പ്രതീക്ഷ സാഹിലക്ക് നൽകിക്കൊണ്ട് മാധവൻ പറഞ്ഞു.
അത് നൽകിയ ആത്മവിശ്വാസത്തിൽ അവൾ പറഞ്ഞുതുടങ്ങി.തന്റെ വാദം ശരി വക്കുന്നതിനായി ചില രേഖകളും മാധവന് മുന്നിൽ വച്ചു.എന്തിന് താനും ചന്ദ്രചൂഡനും ചിത്രയും തമ്മിലുള്ള ഇടപാടുകൾ സഹിതം, അവരുടെ ഹവാലാ ബന്ധങ്ങൾ ഉൾപ്പെടെ മാധവന് മുന്നിൽ അവൾ വിവരിച്ചു.
സാഹിലയെ കൂടെ നിർത്തുന്നതാണ് ബുദ്ധി എന്ന് മാധവന് തോന്നി.ഒട്ടും ചിന്തിക്കാതെ മാധവൻ അവൾക്ക് കൈ കൊടുത്തു.മറ്റുള്ളവരും അത് ശരിവച്ചു.
"മോള് എങ്ങനെയാ ഇങ്ങോട്ട്........?"
അതിനിടയിൽ സാവിത്രി ചോദിച്ചു.
"സലിം പുറത്ത് കാറിലുണ്ട്.ഇങ്ങോട്ട് കയറാൻ ഒരു മടി.അതുകൊണ്ട് അവിടെത്തന്നെയിരുന്നു."അവൾ മറുപടി നൽകി.
ഗായത്രി നൽകിയ ജ്യുസ് പകുതി മാത്രം കഴിച്ചുനിർത്തിയ സാഹില അവിടെനിന്നുമിറങ്ങി.തന്റെ രക്ഷ ഉറപ്പുവരുത്തിയതിന്റെ സമാധാനം അവൾക്കുണ്ടായിരുന്നു.
"മാഷ് അവൾ പറഞ്ഞത് മുഴുവനും വിശ്വസിക്കുന്നുണ്ടൊ?"അവളെ കൂടെ നിർത്താം എന്ന് കൊടുത്ത വാക്ക് നിലനിൽക്കെ സാവിത്രി ചോദിച്ചു.
"അവളെ വിശ്വസിക്കാനാണ് തരം.
കണ്മുന്നിലെ സത്യം തള്ളിക്കളയുക വയ്യല്ലോ.അവളുടെ മറവിൽ രാജീവ് നേടുകയായിരുന്നു.അതിനവളെ മാക്സിമം ഉപയോഗിച്ചു.വീഴ്ച്ചകൾ
💬 Comments
View all comments