0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 471

വീഴുന്നതാണ് നല്ലത്."പത്രോസ് കാര്യം നേരെ അങ്ങ് പറഞ്ഞു.

"ഞാൻ പറഞ്ഞോളാം മാഷിനോട്."

"ശംഭു.........നീ ചെല്ല്.ഇനിയും ഇവിടെ നിൽക്കുന്നത് പന്തികേടാണ്.എപ്പോ ആര് ഈ വഴി വരും എന്ന് ഒരു പിടിയുമില്ല.ഒറ്റപ്പെട്ട വഴിയാണ്,പൊട്ടി പൊളിഞ്ഞു കിടക്കുകയുമാണ്. എങ്കിലും ഇതൊരു ഷോട്ട് കട്ടാണ്. ആരെയും പ്രതീക്ഷിക്കാം"

"ഇതിനി എങ്ങനെ...........?"ശംഭു മറയില്ലാതെ തന്നെ ചോദിച്ചു.

"നമ്മളൊന്നുമറിഞ്ഞിട്ടില്ല.രാജീവന് ആരോ പണികൊടുത്തു.അങ്ങനെ വേണം പെരുമാറാൻ.ശത്രുക്കൾ കുറവൊന്നുമല്ല ഇയാൾക്ക്."

"പക്ഷെ സംശയം വിരൽ ചൂണ്ടുന്നത് ഞങ്ങളിലേക്കാവും പത്രോസ് സാറെ"

"ശംഭു.........എനിക്കറിയാം.സൂക്ഷിച്ചു പെരുമാറുക.പറ്റുമെങ്കിൽ കേസിന്റെ ഗതി തന്നെ തിരിച്ചുവിടാൻ നോക്ക്. എന്നെക്കൊണ്ടാവും പോലെ ഞാനും ചെയ്യാം.ഇവൻ തീരേണ്ടത് നമ്മൾ രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നു.അതിവിടെ തീർന്നു.ഇനി ഉള്ള പ്രശ്നങ്ങളൊക്കെ തീർത്തു സ്വസ്ഥമാവാനുള്ള വഴി നോക്ക്."

അത് ശരിവച്ച ശംഭു ഉടനെ തന്നെ അവിടം വിട്ടു.അവൻ പോയതിന് എതിർദിശയിലേക്ക് പത്രോസും.ഇത് മാഷിനോട് പറയണം ഉടനെതന്നെ എന്ന ചിന്തയിൽ ശംഭു മുന്നോട്ട് പോകുമ്പോൾ മാധവന്റെ ബന്ധനം താൻ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു എന്ന സമാധാനത്തിൽ പത്രോസും.
അപ്പോഴും ആ പോലീസ് വാഹനം രാജീവന്റെ ദേഹത്തിന് കാവലായി ആ വഴിയരികിൽ ആരുടെയെങ്കിലും ശ്രദ്ധയെത്തുന്നതും കാത്ത് കിടന്നു.
*****
"അപ്പൊ അവൻ തീർന്നു അല്ലെ?"
തന്റെ നെഞ്ചിൽ തടവി ഗൗരവത്തിൽ തന്നെയാണ് മാധവനപ്പോൾ.

സാവിത്രിയും വീണയും ഗായത്രിയും അതൊക്കെ കേട്ട് പകപ്പോടും പരിഭ്രാന്തിയോടും കൂടെ കുറച്ചു മാറി നിൽക്കുന്നുണ്ട്.ശംഭു തിരികെയെത്തി എന്ന സമാധാനം മാത്രം അവരുടെ മുഖത്തുണ്ട്.

"അതെ മാഷെ.....പെട്ടെന്ന് വരാനുള്ള തിടുക്കത്തിലാ ആ വഴിക്ക് വന്നത്.
എന്നെ പ്രൊവോക്ക് ചെയ്തു സീൻ വഷളാക്കാനായിരുന്നു രാജീവ്‌ ശ്രമിച്ചതും.പക്ഷെ പത്രോസ് അവിടെ വച്ചിങ്ങനെയൊന്ന്............അല്ലെങ്കിൽ രാജീവനെ മറികടന്നു പോരാനുള്ള തിടുക്കത്തിൽ അയാൾ

💬 Comments

View all comments