Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
പിന്തുടർന്നെത്തിയത് ശ്രദ്ധിച്ചതുമില്ല"
"നേരത്തെയായിപ്പോയി.........എതിരെ
അവനുള്ളപ്പോൾ കളിക്കാൻ ഒരു വെറിയുണ്ടായിരുന്നു.നേർക്കുനേർ നിന്നു കളിക്കുന്നതുകൊണ്ടൊരു ബഹുമാനം.ഗോവിന്ദ് ഒരു എതിരാളി ആയി തോന്നിയിട്ടുമില്ല.ഇനിയുള്ളത് മറഞ്ഞുനിന്ന് കളിക്കുവാൻ മാത്രം അറിയുന്ന ഒരുവൻ."
മാധവൻ ഒന്ന് നിർത്തി.
ചന്ദ്രചൂഡനെയാണ് ഉദ്ദേശിച്ചത്,അത് കേൾക്കുന്ന സമയം സാവിത്രിയൊന്ന് തല കുനിച്ചുവെങ്കിലും മുഖഭാവം സ്വന്തം ആങ്ങളയോടുള്ള അടക്കാനാവാത്ത പക തന്നെയായിരുന്നു.മാധവൻ വീണ്ടും പറഞ്ഞുതുടങ്ങുകയായിരുന്നു.
"ചാകേണ്ടവൻ തന്നെയായിരുന്നു
രാജീവ്.ഏതായാലും ഈ മരണം നല്ലൊരായുധമാണ്.പരശുരാമന്റെ
മഴു പോലെ,പാശുപതാസ്ത്രം പോലെ
.ഒന്ന് തൊടുത്തുവിട്ടാൽ എതിരെ നിൽക്കുന്ന സകലതും വീഴും,മന്ത്രി
പീതാമ്പരൻ സഹിതം.അതിനുള്ള മരുന്നൊക്കെ അവരായിത്തന്നെ കൊണ്ട് തന്നിട്ടുമുണ്ട്.കൃത്യമായ സമയത്ത് രാജീവന്റെ മരണത്തിന്റെ കൂടെ പ്രയോഗിച്ചാൽ നമ്മൾ സ്വസ്ഥമാവും.നമ്മുടെ പ്രശ്നങ്ങൾ എന്നന്നെക്കുമായി തീരാനുള്ള വഴി. പക്ഷെ റൂട്ട് കാണിച്ചു തരാൻ പത്രോസ് തന്നെ വേണ്ടിവന്നു."
അത് പറയുമ്പോൾ മാധവന്റെ മുഖം പ്രസന്നമായിരുന്നു.ബ്രഹ്മാസ്‌ത്ര ധാരിയായ യോദ്ധാവിന്റെ ഭാവം.അത് ശ്രദ്ധിച്ച ശംഭു കാര്യം തിരക്കുകയും ചെയ്തു.
"നീയിപ്പോ ചെല്ല്........... ആ പെണ്ണ് നിന്നെ കാത്തിരുന്ന് ഒരു വഴിയായി.
ഒരു ജീവനുള്ളിൽ വളരുന്നതിന്റെ കൊച്ചു വാശിയൊക്കെയുണ്ട്.അത് കാര്യമാക്കണ്ട.നിറഞ്ഞ സ്നേഹവാ മനസ്സ് നിറയെ.ശ്രദ്ധിക്കേണ്ട സമയം, മനസ്സിലുണ്ടാവണം അത്,എപ്പോഴും.
ചെല്ല്.......ചെന്ന് അതിന്റെ കാര്യം നോക്ക്.ഞാൻ ഒന്നാലോചിക്കട്ടെ."
മാധവൻ പറഞ്ഞു.അനുവാദം കിട്ടിയതും ശംഭു അകത്തേക്ക് നടന്നു.
"സുരയെ ഒന്ന്..........."മക്കൾ എല്ലാരും അകത്തേക്ക് പോയെന്ന് ഉറപ്പിച്ച ശേഷം മാധവനരികിലെത്തിയ സാവിത്രി തന്റെ അഭിപ്രായം പറഞ്ഞു
"മ്മ്മ്......."മാധവൻ ഒന്ന് മൂളി.ശേഷം വീണ്ടും പറഞ്ഞുതുടങ്ങി."സാവിത്രി,
ഏത്ര സമർത്ഥമായി ഒരു കൃത്യം ചെയ്താലും ദൈവത്തിന്റെ ഒരു കൈ അതിലുണ്ടാവും.സുര കാര്യം അറിഞ്ഞിരിക്കുന്നു.അവൻ ഇനി അതുവഴി പോയാലാണ് പ്രശ്നം.
ഇപ്പൊ രാജീവന്റെ ബോഡി ആരെലും കണ്ട് കാണും,പോലീസും മറ്റും എത്തിയിട്ടുമുണ്ടാകും.വെറുതെ
💬 Comments
View all comments