Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
അവർക്ക് സംശയം തോന്നിക്കണോ?
തന്നെയുമല്ല ഇതിപ്പോ ആരെന്ന് മറ്റുള്ളവർക്കറിയില്ല.ഇനിയിത് കൃത്യമായി വഴിതിരിച്ചുവിടുകയാണ് വേണ്ടതും.അതിന് ദൈവത്തിന്റെ കൈ കണ്ടെത്തണം പിന്നെ ദൈവം നമ്മോടൊപ്പം നിക്കും."
"അല്ല മാഷെ........."
"മ്മ്മ്മ്.........നീ ചെന്നു കിടക്ക്. ഞാൻ അല്പം കഴിഞ്ഞെയുള്ളൂ."എന്തോ പറയാൻ തുടങ്ങിയ സാവിത്രിയെ തടഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു.
പക്ഷെ മാധവൻ ചിന്തിച്ചത് പത്രോസ് ഒരു വഴി തുറന്നിട്ടുകൊടുത്തു എങ്കിലും അയാൾ കാട്ടിയ അതിബുദ്ധിയെക്കുറിച്ചായിരുന്നു.
ഇപ്പൊൾ പത്രോസ് തന്റെ കയ്യിൽ നിന്നും വഴുതിപ്പൊയിരിക്കുന്നു,"മ്മ്മ്...
ഒരു വഴി കാണിച്ചുതരികയും ഒപ്പം എനിക്കൊരു ചെക്ക് വക്കാനുള്ള അവസരവും നേടിയിരിക്കുന്നു.
സാറെ പത്രോസേ........നിങ്ങളാണ് ദൈവത്തിന്റെ കൈ.നിങ്ങളുടെ കുടുംബത്തെയോർത്തു ഞാൻ കൊല്ലാതെവിടും.പക്ഷെ ഞാൻ പൂട്ടും ഇനി എന്റെ കയ്യിൽ നിന്ന് വഴുതാൻ പറ്റാത്ത രീതിയിൽ തന്നെ."മാധവൻ സ്വയം പറഞ്ഞു.
അപ്പോൾ മുറിയിൽ ശംഭുവിന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി തന്റെ സന്തോഷമറിയിക്കുന്ന തിരക്കിലായിരുന്നു വീണ.
"ഹോ.........സാധാരണ പിച്ചും മാന്തും ആണ് പതിവ്.രാജീവേ നിനക്ക് സ്തുതി,നിന്റെ മരണം എനിക്ക് കരുതിവച്ചത് ഇത്ര മധുരമുള്ള ഒരു സമ്മാനമായിരുന്നല്ലോ,എന്റെ പെണ്ണ് എനിക്ക് നൽകുന്ന ചുംബനങ്ങൾ
ആയിരുന്നല്ലോ...."അവയത്രയും ഏറ്റു വാങ്ങുന്നതിനിടയിൽ ശംഭു പറഞ്ഞു.
"നാശം........പോ അവിടുന്ന്.ഒരു ശല്യം ഒഴിവായതിന്റെ സന്തോഷത്തില് നിക്കുമ്പോ അത് തന്നെ ഓർമ്മിപ്പിക്കുന്നു..........ശവം."വീണ അവൻ പറഞ്ഞതിഷ്ട്ടപ്പെടാതെ അവനിൽ നിന്നും വിട്ടകന്നുകൊണ്ട് ചിണുങ്ങി.
"ഇങ്ങ് വന്നേ എന്റെ ഭാര്യേ....... ഞാൻ ഒന്ന് പറയട്ടെ."തനിക്കെതിരെ തിരിഞ്ഞുനിൽക്കുന്ന വീണയെ തനിക്കഭിമുഖമായി നിർത്താൻ ശംഭു ശ്രമിച്ചുവെങ്കിലും അവളവന്റെ കൈ തട്ടിമാറ്റി.
ആള് പിണങ്ങിയെന്ന് മനസ്സിലായതും അവൾക്ക് മുന്നിലേക്ക് വന്ന ശംഭു മുട്ടിലിരുന്ന് അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി.വീണ വിട്ടകന്നു മാറാൻ ശ്രമിച്ചുവെങ്കിലും അവൻ പിടിമുറുക്കി അല്പം
💬 Comments
View all comments