0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 475

ഉന്തിയ വയറിൽ മുത്തമിട്ടുകഴിഞ്ഞിരുന്നു.

"എന്താ വാവേ ഈ അമ്മയിങ്ങനെ.
അച്ഛയോട് എപ്പഴും പോര് പിടിക്കുവാ.
എന്നെ നുള്ളും പിച്ചും മാന്തും.എന്നിട്ട്
ഇങ്ങനെ പിണങ്ങിയും നിക്കും."

"അമ്മ ഉമ്മ നൽകുന്നത് മാത്രം വാവ അറിയരുതല്ലേ.എന്റെ കുറ്റം മുഴുവൻ വിടാതെ പറഞ്ഞൊളും."

"എന്റെ വാവയോടല്ലാതെ ആരോടാ ഞാൻ........"

"അയ്യടാ........ഒരു കുത്ത് വച്ചുതരും ഞാൻ.നിന്ന് കൊഞ്ചാതെ പോയി കുളിച്ചു വാ......എന്നിട്ട് വന്നു വല്ലതും കഴിക്ക്.വാവയോട് അത് കഴിഞ്ഞു മിണ്ടാട്ടോ."

"നമ്മുടെ വാവക്ക് കൊടുത്തോ?"
അവൻ തിരക്കി.

"അപ്പൊ ഭാര്യ കഴിച്ചോ എന്ന് തിരക്കരുത്."അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

കുറുമ്പുകൾക്കിടയിൽ ഒരു വിധം വീണ ശംഭുവിനെ കുളിമുറിയിൽ
കയറ്റിവിട്ടു.അവളവനുള്ള ഭക്ഷണം എടുത്തുവക്കുമ്പോഴും മാധവൻ കിടന്നിരുന്നില്ല.

"മാഷ് കിടക്കുന്നില്ലേ?"ഭക്ഷണം കഴിക്കുവാൻ പുറത്തേക്ക് വന്ന ശംഭു ഇതുവരെയും മാധവൻ കിടന്നില്ല എന്ന് കണ്ട് അക്കാര്യം ചോദിച്ചു.

"അല്പം കഴിയട്ടെ..നീ കഴിച്ചു കിടന്നോ.
രാവിലെ ഇവിടെയുണ്ടാവണം.എന്ത് എങ്ങനെ വേണമെന്ന് അപ്പോൾ ഞാൻ പറയാം."മാധവൻ മറുപടി നൽകി.

ശംഭു കഴിച്ചു കിടക്കുമ്പോഴും മാധവൻ തന്റെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.
*****
പിറ്റേന്ന് കത്രീന തന്നെ നേരിട്ടെത്തി.
കോശിയും പീറ്ററും രാത്രിമുതൽ തന്നെ അവിടെയുണ്ട്.മുകളിൽ നിന്ന് പ്രത്യേക നിർദേശം തന്നെയുണ്ട് ആ വരവിന് പിന്നിൽ.

ഒരു പ്രാഥമിക റിപ്പോർട്ട്‌ ഉടൻ തന്നെ നൽകണമെന്നാണ് കത്രീനക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്.സ്ഥലം എസ് ഐയുടെ മരണം പ്രത്യേകിച്ചും രാജീവന്റെ,അത് നൽകുന്ന സമ്മർദ്ദം വലുതായിരുന്നു.

രാജീവന്റെ ശരീരം മാർക്ക്‌ ചെയ്തു
രാത്രി തന്നെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ചുറ്റുവട്ടത്തുള്ളവരും കേട്ടറിഞ്ഞവരുമായ ചില നാട്ടുകാർ അവിടെ കൂടിയിട്ടുണ്ട്,അക്കൂട്ടത്തിൽ റപ്പായിയും.

മീഡിയക്ക് ഒരു സെൻസെഷണൽ ന്യൂസ് കിട്ടിയതിന്റെ ത്രില്ലായിരുന്നു.
സീനലേക്ക് കടക്കാൻ കഴിഞ്ഞില്ല എങ്കിലും

💬 Comments

View all comments