Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിന്നുകൊണ്ട് തന്നെ റിപ്പോർട്ടിങ്ങും വിശകലനങ്ങളും നടത്തുന്നുണ്ട്.കൂടാതെ കത്രീനയുടെ പ്രതികരണത്തിനായി കാക്കുകയാണവർ.
"എന്ത് തോന്നുന്നു മിസ്റ്റർ കോശി?"
ക്രൈം സീനിൽ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് കത്രീന ചോദിച്ചു.
പത്രോസിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അവിടെ മറ്റു ജോലികളിൽ മുഴുകിയിരിക്കുന്നതും അവൾ കണ്ടു.
"മാഡം ഈ മാർക്ക് ചെയ്തിരിക്കുന്ന
പൊസിഷനിൽ കമിഴ്ന്നായിരുന്നു ബോഡി കിടന്നിരുന്നത്.റൈറ്റ് ജുഗുലാർ വെയ്ൻ കട്ട് ആയി രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്.വൺ സിംഗിൾ കട്ട്,കൃത്യമായിത്തന്നെ കത്തി വീശിയിരിക്കുന്നു.ഒരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണം ഒന്നും തന്നെയില്ല."കോശി പറഞ്ഞു നിർത്തി.
"തന്നെയുമല്ല രാത്രിയിൽ ഈ വഴി അധികം സഞ്ചാരമില്ല മാഡം.മോശം റോഡും വിജനമായ സ്ഥലവും തന്നെ കാരണം.ഇതുവഴി രാജീവൻ വരാൻ കാരണം?തന്റെ വഴിയിൽ എന്തിനോ അയാൾ പുറത്തിറങ്ങി,എന്തിനാവും?
ഇനിയുള്ളത് ശ്രദ്ധിച്ചു കേൾക്കണം.
ജീപ്പ് കിടക്കുന്ന പൊസിഷൻ കണ്ടോ?
ആരെയോ ക്രോസ്സ് വച്ചതുപോലെ. അത് കണ്ടോ മാഡം,അവിടെ വഴിയിൽ ടയർ കയറി പുല്ല് ചതഞ്ഞു കിടക്കുന്നത്.ആരോ ജീപ്പ് മറികടന്നുപോയിരിക്കുന്നു.ടയർ പാട് കണ്ടിട്ട് അതൊരു ലക്ഷ്വറി കാറിൽ ഉപയോഗിക്കുന്നതാണെന്നത് വ്യക്തം
അയാളെത്തന്നെയാവും രാജീവ് തടഞ്ഞതും.കണ്ടില്ലേ,അതെ വണ്ടി റിവേഴ്‌സ് എടുത്തതിന്റെ പാടുകൾ."
കോശി പറഞ്ഞതിനോട് ചേർത്ത് പീറ്റർ പറഞ്ഞുനിർത്തി.
കത്രീന ഒരു നിമിഷം ആലോചിച്ചു നിന്നു."ഈ വഴി എങ്ങോട്ടുള്ളതാണ്?" അവൾ ചോദിച്ചു.
"ഇത് ബൈപാസിൽ നിന്നും ടെമ്പിൾ റോഡിലേക്കുള്ള കട്ടാണ് മാഡം.
പക്ഷെ റോഡ് മോശമായതുകൊണ്ട്
വലിയ അത്യാവശ്യക്കാരും ഏതാനും ചില പരിസരവാസികളുമല്ലാതെ ആരും ഇതുപയോഗിക്കാറില്ല."കോശി പറഞ്ഞു.
ഇവിടെ ആൾ താമസമുള്ളതിന്റെ ലക്ഷണമൊന്നുമില്ല എന്നാലിവിടെ
ഏതാനും ചില നാട്ടുകാർ കാര്യങ്ങൾ നോക്കി വീക്ഷിക്കുന്നതും കത്രീന ശ്രദ്ധിച്ചു.വരുന്ന വഴിയിൽ ഒറ്റപ്പെട്ട
💬 Comments
View all comments