0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 477

ചില വീടുകൾ കണ്ടതും അവൾ ഓർത്തു.കോശിയോടും പീറ്ററിനോടും സംസാരിച്ചുകൊണ്ട് തന്നെ അവൾ സീൻ കൃത്യമായി നോട്ട് ചെയ്യുന്നുണ്ടായിരുന്നു.

"ഇതാരാ ആദ്യം കണ്ടത്.അയാൾ ഇക്കൂട്ടത്തിലുണ്ടോ?"കത്രീന ചോദിച്ചു.

അത് കേട്ടതും കോശി നാട്ടുകാർക്ക് ഇടയിൽ നിന്നും ഒരാളെ വിളിപ്പിച്ചു.
റപ്പായിയായിരുന്നു അത്.അയാൾ
തന്റെ ശീലങ്ങളും,പതിവ് മദ്യപാനം കഴിഞ്ഞു പോകുന്നത് അതു വഴിയെ ആണെന്നും,തലേന്ന് അല്പം ഓവറായതിനാൽ പറ്റിറങ്ങിയ ശേഷം മാത്രം വീട്ടിലേക്ക് മടങ്ങിയത് മൂലം താമസിച്ചതും,വഴിയിൽ വച്ചു കണ്ട കാഴ്ച്ചയും,ഒടുവിൽ രാജീവന്റെ ബോഡി കണ്ടതും വസ്തുതകൾ നിരത്തി പറഞ്ഞപ്പോൾ കത്രീനക്കും വിശ്വസിക്കാതെ തരമില്ലായിരുന്നു.

"ഇതിന് പിന്നിൽ വലിയ കളികളുണ്ട് പീറ്റർ ഉന്നതരുടെ കരങ്ങൾ വരെ ചിലപ്പോൾ ഇതിൽ കണ്ടെന്ന് വരാം."
കത്രീന പറഞ്ഞു.പക്ഷെ അവളങ്ങനെ പറഞ്ഞതിന്റെയർത്ഥം
പീറ്ററിനും കോശിക്കും മനസ്സിലായില്ല.
അവർ അവളെ ചോദ്യഭാവത്തിൽ നോക്കി.

"ഒന്നും പിടികിട്ടിയില്ലല്ലേ.പീറ്റർ,താൻ പറഞ്ഞത് പോലെ രാജീവ്‌ ആരെയോ ബ്ലോക്ക്‌ ചെയ്തു എന്ന് തന്നെ ഉറപ്പിക്കാം.അതോടൊപ്പം തന്നെ ഒരു ഫിസിക്കൽ ഫൈറ്റിന്റെ ലക്ഷണങ്ങളുമില്ല.

എന്റെ ബലമായ സംശയം അത് രാജീവന്റെ പരിചയക്കാരനാവണം.
കൂടാതെ മൂന്നാമത് ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ സംശയിക്കുന്നു."
കത്രീന പറഞ്ഞു.

"മാഡം എന്താ പറഞ്ഞുവരുന്നത്?"
കോശി ചോദിച്ചു.

"കോശി........നിങ്ങൾ റപ്പായി പറഞ്ഞത് ശ്രദ്ധിച്ചതല്ലേ?അയാൾ ഈ റോഡിലേക്ക് തിരിയുമ്പോൾ ആരോ ഒരു സ്കൂട്ടറിൽ വളവ് തിരിഞ്ഞു പോകുന്നത് കണ്ടു എന്ന്.അയാൾക്ക് എന്തോ ബന്ധം ഇതുമായിട്ടുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.

വൺ ക്യൂട്ട് കട്ട്............ഒട്ടും പ്രതീക്ഷിക്കാതെയാവണം ലഭിച്ചിരിക്കുക.അതും വളരെ പരിചയമുള്ള ഒരാളിൽ
നിന്നുമാവുമ്പോൾ............?എന്റെ ചില സംശയങ്ങളാണ്.പക്ഷെ ആകെ ഒരു ക്ലൂ ഉള്ളത് കൊലയാളി ലെഫ്റ്റ് ഹാൻഡറാണ്.പിന്നെ ചില ഊഹാഭോഗങ്ങളും."കത്രീന പറഞ്ഞു.

പിന്നെയും കുറച്ചു

💬 Comments

View all comments