0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 478

സമയം അവർ സംസാരിച്ചു.ഇതിനിടയിൽ തന്നെ ലോക്കൽ പോലീസും വിദഗ്ദ്ധരും പരിശോധന പൂർത്തിയാക്കിയിരുന്നു.
കാര്യമായി ഒന്നും ലഭിക്കാതിരുന്നത് നിരാശയുളവാക്കി എങ്കിലും ചിലത് കത്രീനയെ സ്ട്രൈക്ക് ചെയ്തിരുന്നു.

"ഏത്രയും വേഗം ബന്ധുക്കൾക്ക് ബോഡി വിട്ടുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം"എല്ലാം ഒന്നൊതുങ്ങി എന്നുറപ്പുവരുത്തിയ ശേഷം പോകുന്നതിന് മുന്നേ കത്രീന പത്രോസിനെ പറഞ്ഞേല്പിക്കുകയും ചെയ്തു.

"ശക്തമായ ഗൂഢാലോചനയും കൃത്യം ആയിട്ടുള്ള എക്സിക്യുഷനും." തിരികെ പോകുന്നവഴിയിൽ കത്രീന സ്വയം പറഞ്ഞു.അവളുടെ മനസ്സിൽ സംശയങ്ങൾ മുളപൊട്ടാൻ തുടങ്ങി.
അതിനുള്ള കാരണം വീണയുടെ മെയിലാണ്.അതിന്റെ ചുവടുപിടിച്ചു മുന്നോട്ട് പോകാം എന്ന് തന്നെയായിരുന്നു തീരുമാനവും.അത് കോശിയോടും പീറ്ററിനോടും അവിടെ വച്ചു പറഞ്ഞില്ല എന്ന് മാത്രം.

അവയെല്ലാം ഉൾപ്പെടുത്തി വൈകിട്ട് തന്നെ കത്രീന പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.പക്ഷെ രാജീവന്റെ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളുടെ സോഴ്സ് അവൾ മറച്ചുപിടിച്ചു.

സ്വന്തം നിലനിൽപ്പിനു വേണ്ടി പത്രോസ് ചെയ്തത് കോളിളക്കം സൃഷ്ടിക്കാൻ പോന്ന ഒന്നായിരുന്നു.
അതുകൊണ്ട് തന്നെ രാജീവന്റെ
മരണവും അതുമായി ബന്ധമുള്ള എന്തും അന്വേഷിക്കാൻ ചുമതല കിട്ടിയത് കത്രീനക്കും.അതെ സമയം പത്രോസിനെ ആശങ്കപ്പെടുത്തിയത് തന്നെ മനസ്സിലായില്ല എങ്കിലും റപ്പായി കണ്ടുവെന്നുള്ളതും,കേസ് കത്രീന നേരിട്ടന്വേഷിക്കുമെന്നതും ആണ്.

ജനങ്ങൾ ഉറ്റുനോക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയമായി രാജീവന്റെ മരണം മാറിക്കഴിഞ്ഞിരുന്നു.

എന്തായാലും അന്ന് രാത്രി പീറ്ററിനും കോശിക്കും ആഘോഷത്തിന്റെ രാവായിരുന്നു.വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ സന്തോഷം.

തങ്ങൾക്ക് കഴിയാതെപോയത്
ആരോ ചെയ്തതിനുള്ള നന്ദി മനസ്സിൽ അത് ചെയ്ത വ്യക്തിക്ക് നൽകിക്കൊണ്ട് അവർ മതിമറന്നുല്ലസിക്കുകയാണ്.
അനുഭവിച്ചു മരിച്ചില്ല,എല്ലാം ഒറ്റ നിമിഷം കൊണ്ട് തീർന്നു എന്ന സങ്കടം മാത്രമായിരുന്നു അവർക്ക്.

"എന്ത് ചെയ്യാം.....പിടിച്ചുപറിച്ചതും കൂട്ടിക്കൊടുത്തു നേടിയതും ഒന്നും
അനുഭവിക്കാനുള്ള യോഗമില്ല.
സ്വന്തം ഏട്ടന്റെ

💬 Comments

View all comments