Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]
മറ്റുള്ളവരെ വച്ച് ഒരു വിധത്തിൽ മുന്നോട്ട് പോകുകയാണ് ചിത്ര.
തന്റെ ട്രെൻഡിങ് വീഡിയോ എന്നും സ്കൂൾ കുട്ടികളുമൊത്തുള്ളവയായിരുന്നു എന്നവൾ ഒരു നിമിഷമോർത്തു.
അത് തിരിച്ചുപിടിക്കണം.മാധവൻ തന്ന അടിയിൽ തന്റെ വരുമാനം കുത്തനെ കുറഞ്ഞതും ചന്ദ്രചൂഡൻ, രാജീവ്,സലിം മുതലായവരുമൊത്തുള്ളവ മാർക്കറ്റ് പിടിക്കാത്തതും അവളെ നിരാശയാക്കി.
മാധവന്റെ സ്കൂളിൽ നിന്ന് മാറിയെങ്കിലും പുതിയ സ്കൂളിലും തന്റെ പ്രവർത്തികൾ തുടരാം എന്ന് കരുതിയ അവൾക്ക് തെറ്റി.ഒരു ഗേൾസ് സ്കൂളായിരുന്നു അത്.ഒരു മാറ്റം ഉടനെ വേണം.തന്നെയറിയാത്ത മറ്റൊരിടത്ത് തനിക്ക് കൈവിട്ടത് മുഴുവൻ തിരിച്ചുപിടിക്കണമെന്ന് അവളാഗ്രഹിച്ചു.അതവളുടെ വാശി തന്നെയായിരുന്നു.അതിന് മുന്നേ മാധവൻ തീരണം,അവളുറപ്പിച്ചു.
അസ്വസ്ഥതയോടെ തന്റെ നെഞ്ചിൽ കിടക്കുന്ന ചിത്രയോട് ചന്ദ്രചൂഡൻ കാരണം തിരക്കി.
"ചന്ദ്രേട്ടാ.......അവൾ സാഹില.അവൾ മറിഞ്ഞു.ഇപ്പോൾ മാധവന്റെ പക്ഷം ചേർന്നിരിക്കുന്നു."ചിത്ര വിഷയം മാറ്റി
പക്ഷെ അതിലൊരു തീരുമാനം വേണ്ടതുമായിരുന്നു അവർക്ക്.
"ചിത്ര.......അവൾക്കിപ്പോൾ ആശ്രയം മാധവനാണ്.നമ്മുടെ ശത്രുക്കളുടെ നമ്പർ ഒന്നുകൂടി കൂടി.അത്ര തന്നെ."
"നമ്മൾ ഭയക്കണം ചന്ദ്രേട്ടാ.ഇപ്പൊ അവൾ മാധവനൊരു ആയുധമാണ്.
അത് നമ്മൾ തന്നെ ഇട്ടുകൊടുക്കുകയും ചെയ്തു."
"അവൾ മാധവനെ കണ്ടു, സംസാരിച്ചു.കൂർമ്മബുദ്ധിയുള്ള മാധവൻ അഭയവും കൊടുത്തു.
അയാൾ പലതും ചിന്തിച്ചുതുടങ്ങിയും കാണും.അവൾ പറയുന്ന ഓരോ വാക്കും നമ്മുടെ ശവപ്പെട്ടിയിലെ ആണികളാണ്."അയാൾ പറഞ്ഞു.
"എന്താ ഇനിയൊരു മാർഗം?"ചിത്ര ചോദിച്ചു.
"കടുത്ത തീരുമാനങ്ങൾ പലതും വേണ്ടിവരും.എന്നാൽ അവളെ ഒഴിവാക്കുന്നതും സൂക്ഷിച്ചുവേണം."
"ഒട്ടും വൈകിക്കൂട ചന്ദ്രേട്ടാ.വീണാൽ പിന്നെ പിടിച്ചുകയറുക ബുദ്ധിമുട്ടാവും.അതുണ്ടാവാതെ നോക്കണം.ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ ചന്ദ്രേട്ടന്."
"മ്മ്മ്.......നമ്മുടെ പ്രശ്നങ്ങൾക്ക് മുഴുവൻ പരിഹാരമുണ്ട്.പക്ഷെ അതിന് എടുത്തുചാടിയതുകൊണ്ട് കാര്യമില്ല.തത്കാലം സേഫ് ആയി നിൽക്കാനുള്ള വഴി നോക്കണം. എന്നിട്ടാവാം പ്രഹരം."ചന്ദ്രചൂഡൻ തന്റെ തീരുമാനം പറഞ്ഞു.
കിതപ്പടങ്ങിയ ചിത്ര
💬 Comments
View all comments