0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]

Author : alby Read All Parts 357

ചന്ദ്രചൂഡനിൽ നിന്നകന്നതും അയാളെണീറ്റു.
അവളുടെ മണം ആ ദേഹത്തുനിന്ന് ഉയരുന്നുണ്ടായിരുന്നു.അയാൾ ബാത്‌റൂമിലേക്ക് കയറുമ്പോൾ പൂക്കൾക്കിടയിൽ സൂക്ഷിച്ച ക്യാമറ തന്റെ ബാഗിലാക്കാൻ അവൾ മറന്നില്ല.
*****
"നിനക്ക് ജീവിക്കണോ ഗോവിന്ദ്?"
എന്ന ചോദ്യമാണ് ഗോവിന്ദനെ പാർക്കിലെത്തിച്ചത്.കൃത്യമായി പതിനാലാം നമ്പർ ബെഞ്ചിൽ ഗോവിന്ദൻ ഇരിപ്പുറപ്പിച്ചു.അപ്പോഴും
ഗോവിന്ദൻ അസ്വസ്ഥനായിരുന്നു.
മനസ്സ് നിറയെ ചോദ്യങ്ങളും ആശങ്കകളും മാത്രം.

"കാത്തിരുന്നു മുഷിഞ്ഞോ ഗോവിന്ദ്"
ആ ചോദ്യമാണ് ഗോവിന്ദിനെ ഉണർത്തിയത്.അവരെക്കണ്ട് ഗോവിന്ദന്റെ കണ്ണ് മഞ്ഞളിച്ചു.
അത്രയും ലക്ഷണത്തികവുള്ള ഒരു
പെണ്ണായിരുന്നു അവർ.

"നിങ്ങൾ..........?"

"നമ്മൾ ഇതാദ്യമാണ്.എന്നെ അറിയില്ലെങ്കിലും നിങ്ങളെ നന്നായി എനിക്കറിയാം"

"ആരെന്നിപ്പോഴും പറഞ്ഞില്ല.എന്നെ എന്തിനെന്നും."

"ജീവിക്കാനുള്ള നിന്റെ കൊതിയാണ് ഗോവിന്ദ് ആരെന്നുപോലുമറിയാതെ വെറും ഒറ്റ ഫോൺ കോളിന്റെ പേരിൽ നിന്നെയിവിടെയെത്തിച്ചത്.
ഇപ്പോഴും നിന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ട്.കൂടെ നിന്നാൽ അത് തന്റെ നല്ലതിനാവുകയെ ഉളളൂ."

"എന്നെയെങ്ങനെ...........?"

"ഞാൻ പറഞ്ഞില്ലേ ഗോവിന്ദ്.തന്നെ
എനിക്കറിയാം,തന്റെ പ്രശ്നങ്ങളും.
അതിനെക്കാളുപരി രാജീവനെ."

"രാജീവൻ.........."ആ പേര് ഗോവിന്ദിനെ ഞെട്ടിച്ചുകളഞ്ഞു.

"ഞെട്ടണ്ട ഗോവിന്ദ്.രാജീവ് തന്നോട് പറയാത്ത ചിലതുണ്ട്.ഞാൻ ആര് എന്നുള്ള ചോദ്യവുമുണ്ടെന്നറിയാം.
ഉത്തരം വളരെ ലളിതവും.കാരണം ഞാൻ രാജീവന്റെ ആദ്യ ഭാര്യയാണ്. സാഹിലയെ പിന്നീട് വിവാഹം ചെയ്തതും.

നിയമപരമായി രാജീവന്റെ സമ്പാദ്യങ്ങളുടെ അവകാശികൾ ഞാനും മക്കളും തന്നെയാണ്.പക്ഷെ അതിൽ ഭൂരിഭാഗവും ഇന്ന് അവളുടെ പേരിലാണ്.എനിക്ക് വേണമത്."
അവൾ പറഞ്ഞുനിർത്തി.

"ഞാനെങ്ങനെ........."

"വിശ്വസിക്കും എന്നല്ലേ ഗോവിന്ദ്?"
അവന്റെ വാക്കുകൾ അവൾ പൂർത്തീകരിച്ചു."അതാണ് സത്യം ഗോവിന്ദ്.സാഹിലയെ കെട്ടിയതിൽ പിന്നെ ഞാനും മക്കളും ബാംഗ്ലൂർ സെറ്റിൽ ചെയ്തിരുന്നു.മിക്കവാറും രാജീവ്‌ അങ്ങോട്ടെത്തും.ഇത് നോക്ക് എനിക്കും മക്കൾക്കുമൊപ്പമുള്ള രാജീവന്റെ ചിത്രങ്ങൾ."അവൾ തന്റെ ഫോൺ തുറന്നുകാണിച്ചു.

"രാജീവനെ അടക്കിയപ്പോൾ ഞാനും ഉണ്ടായിരുന്നു.അതിനിടയിലും

💬 Comments

View all comments