0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]

Author : alby Read All Parts 358

ചില കണ്ണുകളിലെ ഭാഷ ഞാൻ വായിച്ചു.
ചിലരെ മനസ്സിലാക്കുകയായിരുന്നു
ഞാൻ.പലരും രാജീവന്റെ മരണം കണ്ട് മുതലക്കണ്ണീരൊഴുക്കുമ്പോൾ
ചിലരെ ഞാൻ തിരിച്ചറിയുകയായിരുന്നു.

പക്ഷെ അവിടെ നിന്റെ മാത്രം ഭാവം വ്യത്യസ്തമായിരുന്നു.പ്രതീക്ഷ നശിച്ചവനെപ്പോലെ നീയവിടെ നിന്നു.
അതാണ് എന്നെ നിന്നിലെത്തിച്ചതും."
അവൾ പറഞ്ഞുനിർത്തി.

"ഇതിൽ എനിക്കെന്ത് ചെയ്യാൻ കഴിയും?"ഗോവിന്ദ് ചോദിച്ചു.കുറച്ചു സമയത്തെ സംസാരം കൊണ്ട് അവന്റെ വിശ്വാസം നേടിയെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.

"ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യാനും എനിക്കൊപ്പം നിക്കാനും നിനക്കെ കഴിയൂ ഗോവിന്ദ്."

"പണം മാത്രമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് നിയമപരമായി നീങ്ങിക്കൂടെ?"ഗോവിന്ദ് ചോദിച്ചു.

"അതിന് കുറച്ചു പരിമിതികളുണ്ട് ഗോവിന്ദ്.രാജീവ് ഉണ്ടാക്കിയത് പലതിലും സാഹിലയാണ് ബിനാമി."

"പ്രശ്നമാണല്ലെ?"

"അതെ ഗോവിന്ദ്.നമ്മളൊന്നിച്ചു നിന്നാൽ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും.നീയും രക്ഷപെടും.ഡീസന്റ് ആയ പ്രതിഫലം നിനക്ക് ഞാൻ തരും,പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള വഴി നിനക്ക് തുറന്നുകിട്ടുകയും ചെയ്യും.
ഇനി തീരുമാനം നിന്റെതാണ് ഗോവിന്ദ്."

ഗോവിന്ദിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.അവൻ അവൾക്ക് കൈ കൊടുത്തു.

"നിങ്ങളുടെ പേര്........?"പിന്നീട് കാണുവാനും സംസാരിക്കാനുമുള്ള സമയവും സന്ദർഭവും അറിയിക്കാം എന്നുപറഞ്ഞു തിരികെപ്പോകാൻ തുടങ്ങിയ അവളുടെ ചെവികളിൽ ആ ചോദ്യമെത്തി.

"ഒരു പേരിൽ എന്തിരിക്കുന്നു ഗോവിന്ദ്.എങ്കിലും പറയാം രുദ്ര.......
അതാണെന്റെ പേര്."

ഒരു ചിരിയോടെ അവൾ നടന്നകന്നു.
പ്രതീക്ഷയോടെ അവനും.
*****
ശംഭു ആകെ അസ്വസ്ഥനായിരുന്നു.
"എന്താടാ........എന്ത്‌ പറ്റി?"കമാൽ അത് ചോദിക്കുകയും ചെയ്തു.ഒന്ന് സ്വസ്ഥമായിട്ട് പോകാം എന്ന് കരുതിയാണ് ശംഭു സുരയുടെ താവളത്തിലെത്തുന്നത്.

"ഒന്നൂല്ല കമാലെ.......എന്തോ പോലെ.
ഉള്ള സമാധാനം പോയെന്ന് പറഞ്ഞാൽ മതിയല്ലോ"

"നിനക്ക് ആരെയോ നേരിടാൻ ഭയം ഉള്ളതുപോലെ.എന്താടാ,എന്തുപറ്റി?"
കമാൽ വീണ്ടും ചോദിച്ചു.

"ചിലപ്പോൾ പ്രതീക്ഷിക്കാതെ ചിലത് നടക്കും.അത് നമ്മുടെ

💬 Comments

View all comments