0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]

Author : alby Read All Parts 359

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്തുകളയുന്നതാണെങ്കിൽ..... അതാ എനിക്കും സംഭവിച്ചത്."

"അപ്പോൾ കാര്യമായി എന്തോ നീ ഒപ്പിച്ചിട്ടുണ്ട്.വല്ല എടാകൂടത്തിലും ചെന്ന് പെട്ടോ."

"പുതിയ എസ് പി വിളിപ്പിച്ചിട്ട് പോയതാ.അവർ തന്നെയാ പ്രശ്നം."

"അത് വീണയുടെ കൂട്ടുകാരിയല്ലെ. പിന്നെന്ത് പ്രശ്നം."

"അറിഞ്ഞാൽ എന്റെ ഭാര്യ എങ്ങനെയെടുക്കും എന്നതാ പ്രശ്നം'

"എന്തെ........നീ വല്ല കുരുത്തക്കേടും ഒപ്പിച്ചോ?"

"അഹ് ചെറിയൊരു പ്രശ്നമുണ്ട്.........
എസ് ഐ രാജീവനെ തട്ടിയത് ഞാനാണെന്നാ അവൾ പറയുന്നത്. എന്റെ മാല സീനിൽനിന്ന് കിട്ടിയെന്ന്.
കൂടാതെ ഒരാളെക്കൂടെ അവർക്ക് സംശയമുണ്ട്,അതാരെന്ന് അവർക്കറിയില്ല.എന്നോട് ചോദിച്ചു, പക്ഷെ ഞാൻ വിട്ടുപറഞ്ഞുമില്ല."

"അവർ പ്രശ്നമാക്കുമോ?"

"അവർ നോക്കിക്കോളാന്ന് പറഞ്ഞു."

"എങ്കിൽ പിന്നെന്ത്.തത്കാലം വീട് പിടിക്കാൻ നോക്ക്.നേരം വൈകി,
അല്ലേൽ ആ പെണ്ണ് വിളിതുടങ്ങും.
നമുക്ക് വരുന്നിടത്തുവച്ച് കാണാടാ."
കമാൽ അവന് ധൈര്യം കൊടുത്തു.

"പിന്നെ റപ്പായിചേട്ടനോട്‌ ഒന്ന് കരുതിയിരിക്കാൻ പറയ്‌"

"അത് അങ്ങേര് നോക്കിക്കോളും.
നീ ചെല്ല്.ചെന്ന് എന്തെങ്കിലും ഒപ്പിച്ചു എങ്കിൽ നയത്തിൽ പറഞ്ഞ് ഊരാൻ നോക്ക്.നിന്റെ കെട്ടിയോളുടെ സ്വഭാവം ഞാൻ പറയേണ്ടല്ലോ."

"അത് ഞാൻ നോക്കിക്കോളാം കമാലെ.നാളെ വൈകിട്ട് കളപ്പുരയിൽ....അത് മറക്കണ്ട."

"ഓർമ്മയുണ്ട്.എന്തായാലും സാഹില ഇങ്ങോട്ട് അഭയം തേടി വന്ന സ്ഥിതിക്ക് ഒന്നുടെയൊന്ന് കറങ്ങിനോക്കട്ടെ.എന്തെങ്കിലും ഉണ്ടേൽ അതുകൂടി അറിഞ്ഞു വരാം"

"അങ്ങനെ നടക്കട്ടെ........"ശംഭു അധികം നിക്കാതെ അവിടം വിട്ടു.
അസ്വസ്ഥതയോടെ വീട്ടിലേക്ക് പോകുമ്പോഴും വീണയുടെ വിളി അവൻ അറിഞ്ഞുകൊണ്ടിരുന്നു.
അതെടുക്കാനുള്ള മടികൊണ്ട് "ദാ ഇപ്പൊ എത്തും എന്നൊരു മെസ്സേജ് മാത്രം തിരിച്ചയച്ചു."
*****
വീണയെ എങ്ങനെ ഫേസ് ചെയ്യും എന്ന ധർമ്മസംഘടത്തോടെയാണ് ശംഭു വീട്ടിൽ വന്നുകയറിയത്.ഒന്നും അറിയിക്കണ്ട എന്നും കരുതി.പക്ഷെ അവന്റെ നിർഭാഗ്യം..........എല്ലാം അസ്ഥാനത്തായി.

💬 Comments

View all comments