0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 437

മകൻ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അവിടെ നിന്നു."തനിക്ക് തരാതെ ഒറ്റക്ക്......."എന്ന ഭാവമായിരുന്നു അവനപ്പോൾ.

"ശാരദേ......."ചന്ദ്രചൂഡൻ വിളിച്ചു.
പക്ഷെ അയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കയറിപ്പോയി.

"അവളെ കാണുക തന്നെ"
ചെറുമക്കളുടെ പതിവ് ചുംബനം വാങ്ങാതെ,കുടുംബത്തോടൊപ്പം പതിവുള്ള പ്രഭാതഭക്ഷണം ഒരു വറ്റ് പോലും കഴിക്കാതെ അയാൾ വീട്ടിൽ നിന്നിറങ്ങി.

ചിത്രയും ആകെ അടികിട്ടിയ അവസ്ഥയിലായിരുന്നു.ഇനി എന്ത്‌ എന്നതായിരുന്നു അവളുടെ അവസ്ഥ.എന്തൊക്കെ നടപടി നേരിടേണ്ടി വരും എന്നവൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
പണി പോകും എന്നവളുറപ്പിച്ചു.
അതിലുപരി ചന്ദ്രചൂഡന്റെ ശത്രുത ഏൽക്കേണ്ടി വരുമെന്നത് അവളുടെ സ്വസ്ഥത കെടുത്തി.

ഒന്ന് മാറി നിൽക്കാം എന്ന് കരുതി അവൾ ഉടൻ തന്നെയിറങ്ങി.
വാതിൽ പൂട്ടി കയ്യിൽ ബാഗുമായി നിൽക്കുന്ന അവളുടെ മുന്നിൽ ചന്ദ്രചൂഡന്റെ കാർ വന്നു നിന്നപ്പോൾ അവൾ വിയർത്തു. അയാളെ എങ്ങനെ നേരിടണം എന്നറിയാതെ അവൾ പ്രതിമ കണക്കെ നിന്നു.

"ഇതെങ്ങോട്ടാ ടീച്ചറെ ഇപ്പോൾ ഒരു യാത്ര."ഉമ്മറത്തേക്ക് കയറിക്കൊണ്ട് ചന്ദ്രചൂഡൻ ചോദിച്ചു.

"അത് ചന്ദ്രേട്ടാ........ ഞാൻ........"
അവൾ വിക്കി.

"എന്നെയും ചതിച്ചിട്ട് മുങ്ങിയാൽ അങ്ങ് സ്വസ്ഥയാവാം എന്ന് കരുതിയെങ്കിൽ തെറ്റി.എന്താ ഞാൻ തിരക്കിവരില്ലെന്ന് അത്ര ഉറപ്പുണ്ടോ നിനക്ക്?"

"എനിക്കൊന്നുമറിയില്ല ചന്ദ്രേട്ടാ"

"നീ നമ്മുടെ സ്വകാര്യത പകർത്തി എങ്കിൽ അത് പ്രചരിപ്പിച്ചതും നീയാവും.ഞാൻ വിലക്കിയ കാര്യമായിരുന്നു നീ ചെയ്തത്.
നിന്റെ കാര്യങ്ങളിൽ ഞാൻ ഇതു വരെ ഇടപെട്ടിട്ടില്ല.പക്ഷെ നീ എന്നെ നിന്റെ ഉപകരണമാക്കി.
ഏത്ര പുരുഷവേശ്യകളെ നിനക്ക് കിട്ടുമായിരുന്നു,എന്നിട്ടും എന്നെ നീ ഇതിലേക്ക് വലിച്ചിഴച്ചു.എന്റെ
അഭിമാനമാണ് നീ തകർത്തു കളഞ്ഞത്.ദാ ഇപ്പോൾ ഞാൻ തകർന്നുതുടങ്ങിയിരിക്കുന്നു.
അതിന്റെ ലക്ഷണം ഞാൻ

💬 Comments

View all comments