0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 438

കണ്ടു തുടങ്ങി.

ചെറുമക്കളുടെ മുന്നിൽ പോലും തല കുനിക്കേണ്ടി വന്നു.പുറത്ത് ആരൊക്കെ കാത്തിരിക്കുന്നു എന്നെനിക്ക് ഒരു ഊഹവുമില്ല.
പക്ഷെ നീ മാത്രം രക്ഷപെടാൻ ശ്രമിക്കുന്നു."

"പേടിച്ചിട്ടാ ചന്ദ്രേട്ടാ.......വിലക്കി
എങ്കിലും ഞാൻ നമ്മുടെ പ്രൈവസി പകർത്തി എന്നുള്ളത് ശരിയാ.നിവൃത്തികേട് കൊണ്ടാ.
അത് ലാറ്റിൻ അമേരിക്കയിൽ മാത്രം സെക്യുർ ആയി പ്രീമിയർ ചെയ്തു എന്നുള്ളതാണ് സത്യം.
ഫീൽഡിൽ പിടിച്ചുനീക്കാനുള്ള അവസാന ശ്രമമായിരുന്നു അത്.
സേഫ്റ്റിയുടെ പ്രശ്നം കണക്കിലെടുത്ത് യൂറോപ്പിലും ഐക്യനാടുകളിലും ഞാൻ സെൽ ചെയ്തതുമില്ല.എന്നിട്ടുമെനിക്ക് അറിയില്ല ചന്ദ്രേട്ടാ......"

"ഞാൻ വിലക്കിയത് ചെയ്തതു തന്നെ വലിയ തെറ്റ്.കൂടെ നിന്ന് ചതിച്ചിട്ട് ന്യായം പറയുന്നോ നീ...."
അയാളുടെ വാക്കുകൾക്ക് മൂർച്ച കൂടി.

പക്ഷെ തങ്ങളെ അയല്പക്കത്തെ ആളുകൾ ശ്രദ്ധിക്കുന്നതറിയാൻ ഒരു നിമിഷം അവർ വൈകി.
ആളുകൾ കൂടുന്നത് കണ്ടതും ചന്ദ്രചൂഡന് അവിടെയധികം നിക്കുന്നത് പന്തിയല്ല എന്ന് തോന്നി.ചിലരുടെ കയ്യിൽ ചെരുപ്പ് മാലയുണ്ട്.അയാൾ വേഗത്തിൽ കാറിലേക്ക് ഓടിക്കയറി റിവേഴ്‌സ് എടുത്തു പുറത്തേക്കിറങ്ങി.

വേഗത്തിൽ പിന്നിലേക്കെടുക്കുന്ന വേളയിൽ ആരെയോ തട്ടി താഴെയിടുകയും ചെയ്തു ചന്ദ്രചൂഡൻ.

എങ്ങനെയൊ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോൾ ചിത്രയുടെ മേൽ ചെരുപ്പ് മാല ചാർത്തിക്കഴിഞ്ഞിരുന്നു ഏതാനും ചില നാട്ടുകാർ.

എങ്ങോട്ട് പോകും എന്നാലോചിച്ചുകൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു.വീട്ടിലോ ഓഫിസിലോ പോവുക വയ്യ. ഡ്രൈവ് തുടരവേ അയാളുടെ ഫോണിലേക്ക് വന്ന കോൾ കാറിലെ സ്പീക്കർ ഫോണിലേക്ക് കണക്ട് ചെയ്തു കൊണ്ട് അറ്റൻഡ് ചെയ്യവേ അതിൽ കേട്ട ശബ്ദം അയാൾ തിരിച്ചറിഞ്ഞു... "വീണ..."

"ചന്ദ്രചൂഡാ......താനെന്ത് കരുതി. തനിക്ക് മാത്രേ അഭിമാനവും മറ്റും ഉള്ളെന്നൊ?എന്നിട്ടെന്തായി.........?
ഇപ്പൊ നീ കണ്ടില്ലേ......നീ ഉയർത്തിപ്പിടിച്ച നിന്റെ അഭിമാനം ചീട്ടുകൊട്ടാരം പോലെ

💬 Comments

View all comments