Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
തെളിവുകളും മിസ്സിങ് ആണ്.എലുമ്പൻ വാസു സ്റ്റേഷൻ കത്തിക്കുകയും ചെയ്തതോടെ വീണ കൂടുതൽ സേഫ് ആയി. അല്ലെങ്കിലും പുല്ലുപോലെ ഊരി പോരാവുന്നതെ ഉണ്ടായിരുന്നുള്ളു.
ഭൈരവൻ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ആക്രമിച്ചുകയറി എന്ന
സത്യത്തിലുറച്ചുനിന്നു വാദിച്ചാൽ
കേസ് പൊളിയും.വീണയാണ് ചെയ്തതെങ്കിൽ കൂടി നിയമം അവളെ സംരക്ഷിക്കും.തെളിവ് നശിപ്പിച്ചു എന്ന് വേണമെങ്കിൽ വാദിക്കാം.പക്ഷെ അവിടെയും മാധവനും എംപയർ ഗ്രൂപ്പും ചേർന്ന് അവൾക്കായി പ്രതിരോധം തീർക്കും.
ഒന്നും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാതെ കുഴഞ്ഞുമറിഞ്ഞ ഒരു കേസ്.....അതായിരുന്നു കത്രീനക്കത്.തന്റെ കരിയറിൽ ആദ്യമാണ് ഇങ്ങനെ പിടിതരാതെ വഴുതിപ്പോകുന്ന ഒരു കേസ് എന്നും അവൾ തിരിച്ചറിഞ്ഞു.
ഇവിടെ കാടിന്റെ നിയമമാണ് നടപ്പിലാവേണ്ടത്.എതിരാളികൾ വീണാൽ അതിജീവിക്കുന്നവന്റെ ന്യായം നടപ്പിലാകും.അവൾ മനസിലാക്കുകയായിരുന്നു.
അപ്പോഴാണ് കത്രീന ഒരിക്കലും പ്രതീക്ഷിക്കാത്ത അഥിതിയായി രുദ്ര എത്തിയത്,കൂടെ ഗോവിന്ദും.
"രുദ്ര....... നീ......."
"എന്താ........രാജാവിനെ കാണാൻ
പ്രജക്ക് തടസ്സം വല്ലതുമുണ്ടോ?"
അവൾ ചോദിച്ചു.
"ഹേയ് ഇല്ല രുദ്ര.ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോഴുള്ള ഒരു........"
"മനസ്സിലായി........."രുദ്ര പറഞ്ഞു.
ഒപ്പം ഗോവിന്ദിനെയും പരിചയപ്പെടുത്തി.ആ നിമിഷം കത്രീനയുടെ മുഖം മാറിയത് രുദ്ര ശ്രദ്ധിച്ചു.വേട്ടയാടിപ്പിടിക്കാനുള്ള വ്യഗ്രത അവളുടെ കണ്ണുകളിൽ കാണുകയും ചെയ്തു.
"പിന്നെ എങ്ങനെ പോകുന്നു നിന്റെ ഔദ്യോഗിക ജീവിതം."ആ സന്ദർഭത്തിന്
അയവുവരുത്താനായി രുദ്ര ചോദിച്ചു.
"ഇറ്റ്സ് കൂൾ......എവിടെയുമുള്ള തിരക്ക് ഇവിടെയും."അവരെ
പേഴ്സണൽ ഗസ്റ്റ് ലോഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ട് കത്രീന പറഞ്ഞു.പക്ഷെ ഗോവിന്ദിന്റെ സാന്നിധ്യം അവളെ അസ്വസ്ഥയാക്കുന്നത് രുദ്ര മനസ്സിലാക്കി.അവളത് കാര്യമാക്കിയതുമില്ല.
"പറയ്........എന്താ പതിവില്ലാതെ?"
കത്രീന ചോദിച്ചു.
"ഒരു കേസിന്റെ ഡീറ്റെയിൽസ് അറിയണം.അതിൽ നീ എനിക്കൊപ്പം നിക്കണം."
അതേത് എന്ന ഭാവത്തിൽ അവൾ രുദ്രയെ ഒന്ന് നോക്കി. ഇനി ഗോവിന്ദിന്റെ കാര്യമെങ്കിൽ ബുദ്ധിമുട്ടിക്കരുത് എന്നുപോലും
💬 Comments
View all comments