Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
തെറ്റിന് മുക്തി നേടാൻ ശ്രമിക്കുകയായിരുന്നു അവൻ.
"എന്നെയോർത്തു വിഷമം തോന്നുന്നുണ്ടല്ലെ.എന്നെ പറ്റിച്ചത് പോട്ടേ....... ഇതിപ്പൊ നമ്മുടെ കുഞ്ഞിനെക്കൂടിയല്ലെ.അതിന് എന്ത് പരിഹാരവാ ചെയ്യണെ?
എന്നിട്ട് എന്റെ സങ്കടത്തിൽ പങ്ക് പറ്റാൻ വന്നിരിക്കുന്നു.അല്പം നാണമുണ്ടേൽ എന്റെ മുന്നിൽ വന്നു നിക്കുവോ?"അവളൊട്ടും വഴങ്ങാൻ കൂട്ടാക്കിയില്ല.അവന്റെ
വാക്കുകളെ ഒന്ന് പരിഗണിക്കാൻ പോലും അവൾ തയ്യാറായില്ല.
"പെണ്ണെ........"അവൻ വിളിച്ചുപോയി.
"എനിക്ക് കാണണ്ട.എന്നോടൊട്ട് മിണ്ടാനും വരണ്ട.എന്നുവച്ച് ഞാൻ ഇട്ടേച്ചുപോകുകയൊന്നും ചെയ്യില്ല.ഇവിടെയുണ്ടാവും.എന്റെ കുഞ്ഞിനെ എനിക്ക് വളർത്തണം
ഒന്നുമറിയാത്ത പാവം അതെന്ത് പിഴച്ചു.
ഒന്നുകൂടി കേട്ടൊ.എന്നോടും കുഞ്ഞിനോടും ചെയ്തതോർത്ത്
നീറും.എന്നെയിവിടെ കാണുന്ന ഓരോ നിമിഷവും അത് നൽകുന്ന വേദനയിൽ ശംഭു പിടയുന്നതെനിക്ക് കാണണം.
എന്നു കരുതി തോന്ന്യവാസം നടക്കാന്ന് കരുതണ്ട,ഞാനതിന്
സമ്മതിക്കില്ല.പുറത്തെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛൻ മാന്യനാണെന്ന് കരുതിക്കോട്ടെ.
ഒരു പ്രാർത്ഥന മാത്രം, അച്ഛന്റെ ശീലങ്ങളൊന്നും അതിന് കിട്ടരുതെന്ന ആഗ്രഹം മാത്രം."
"തെറ്റ് പറ്റി........തന്റെ ആഗ്രഹം പോലെ.....ഇനി മുന്നിൽ വരാതെ നോക്കാം.നമ്മുടെ കുഞ്ഞ് അതിന്റെ അമ്മയെ മാത്രം അറിഞ്ഞു വളരട്ടെ."അത്ര മാത്രം എങ്ങനെയൊ പറഞ്ഞൊപ്പിച്ച ശംഭു മുറിവിട്ടിറങ്ങി.
അവൻ തിരിഞ്ഞുനോക്കിയില്ല.
അവന്റെ കണ്ണ് നിറഞ്ഞത് ആരും കണ്ടുമില്ല.
*****
കളപ്പുരയിൽ അന്ന് സാഹിലയും വന്നിട്ടുണ്ട്.അവൾ കൂടി വേണം എന്ന് മാധവന് തോന്നി.ചിലത് ചോദിച്ചറിയണം.എന്തെങ്കിലും പതിരുണ്ടെങ്കിൽ അതുകൂടി കണ്ടുപിടിക്കണം.അവസാനത്തെ അങ്കത്തിനിറങ്ങുമ്പോൾ ഒരു യു ടേൺ എടുക്കുക അസാധ്യമെന്ന് മാധവനറിയാം.ഒന്ന് പിഴച്ചാൽ.......
അതാണ് മാധവന്റെ പ്രശ്നവും.
പക്ഷെ അന്ന് ഒരാൾ മാധവന്റെ കൂടെയില്ല.അത് ഏറ്റവും വലിയ ശൂന്യതയായിരുന്നു. ശംഭു,അവൻ അന്ന് അവർക്കൊപ്പമില്ല.
"അവനെന്തോ പ്രശ്നമുണ്ട് മാഷെ.ആകെ തകർന്നിരിക്കുകയാണവൻ."
കമാൽ പറഞ്ഞു.
"ഇന്നലെ വന്നിരുന്നു അവൻ. എന്തോ ഒരു പ്രശ്നം അവനെ അലട്ടുന്നുണ്ട്.ചോദിച്ചിട്ട്
💬 Comments
View all comments