Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
ഒന്നും വിട്ടുപറഞ്ഞുമില്ല.ഇതുവരെ കാണാത്ത ഒരു കുറ്റബോധവും നിരാശയും അവന്റെ മുഖത്ത് ഞാൻ കണ്ടു."സുര കമാലിന്റെ വാക്കുകളോട് ചേർത്തുകൊണ്ട് തന്റെ ഭാഗവും പറഞ്ഞു.
"കാര്യമായ എന്തോ ഒന്നുണ്ട് ഇരുമ്പേ.ഇതുവരെ അവനെ ഞാൻ ഇതുപോലെ കണ്ടിട്ടില്ല. പ്രതീക്ഷയറ്റവനെപ്പോലെ എന്റെ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ.
ദാ.......ഇന്നിവിടെയും അവനില്ല"
ശംഭുവിന്റെ അസാന്നിധ്യം മാധവനെയും അസ്വസ്ഥനാക്കിയിരുന്നു.അത് അയാളുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.
"തത്കാലം നമ്മൾ കൂടിയതിന്റെ കാര്യങ്ങൾ നടക്കട്ടെ.അവനെ ഞാൻ കാണുന്നുണ്ട്.എന്ത് പ്രശ്നമുണ്ടേലും പരിഹരിക്കാം മാഷെ."സുര ആ സാഹചര്യത്തിന് ഒരയവ് വരുത്താൻ ശ്രമിച്ചു.
"വേണ്ടെടോ........അത് സാവിത്രി ഏറ്റിട്ടുണ്ട്.അവള്
നോക്കിക്കോളും.എന്നിരുന്നാലും കാര്യമാറിയാഞ്ഞിട്ട് എന്തോ പോലെ."മാധവൻ പറഞ്ഞു.
"പിന്നെന്ത് പ്രശ്നം മാഷെ.അത് ടീച്ചർ നോക്കിക്കോളും.അപ്പൊ ആ ടെൻഷൻ വിട്,എന്നിട്ട് നമ്മുടെ കാര്യത്തിലേക്ക് വാ."
അപ്പോൾ കേട്ടത് സുരക്കും ഒരു ആശ്വാസമായിരുന്നു.
"അതാണൊരു ആശ്വാസം."
മാധവൻ പറഞ്ഞു.
"മാഷെ...കത്രീന വന്നുപോയതിൽ
പിന്നെയല്ലേ ശംഭുവിന് ഇങ്ങനെ ഒരു മാറ്റം.ഞാൻ വന്നപ്പോഴും ആള് ആക്റ്റീവ് ആയിരുന്നു.ഇനി കത്രീനയാണോ അവന്റെ പ്രശ്നം'
അത്രയും നേരം അവരെ കേട്ടുകൊണ്ടിരുന്ന സാഹില തന്റെ അഭിപ്രായമെന്നപോലെ ഒരു സംശയം മുന്നിലേക്കിട്ടു.
"സാധ്യത തള്ളിക്കളയാൻ വയ്യ സാഹില.അതുമാവാം കാരണം. പക്ഷെ കൃത്യമായി എന്തെന്ന് അവനെ അറിയൂ.അതറിയണം. വെറുതെ ഊഹാഭോഹങ്ങൾ കൊണ്ട് കാര്യമില്ല."സാഹിലയുടെ വാദം തള്ളാതെ,അങ്ങനെയൊരു സാധ്യതയെ ശരിവച്ചുകൊണ്ട് മാധവൻ പറഞ്ഞു.
"തത്കാലം നമുക്ക് ശംഭുവിനെ വിടാം.അവനുമാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ട്,അതിനവന്റെ ഇപ്പോഴത്തെ മൂഡ് മാറണം.സൊ
നമുക്ക് ആ ഭാഗം മാറ്റിനിർത്തി സംസാരിക്കാം.
ഇപ്പൊ നമുക്കിടയിലെ പ്രധാന വിഷയം ചന്ദ്രചൂഡനും അയാൾക്കൊപ്പമുള്ളവരുമാണ്."
സുര വിഷയത്തിലേക്ക് വന്നു.
അതാണ് അപ്പോൾ ഉചിതം എന്ന് മറ്റുള്ളവർക്കും തോന്നി.അവരെ സംബന്ധിച്ച് ശംഭു പരിഹരിക്കാൻ
💬 Comments
View all comments