0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 394

പറഞ്ഞവരിൽ ഞാനും പെടും മിസ്റ്റർ മാധവൻ."രുദ്രയും വിട്ടുകൊടുത്തില്ല.പക്ഷെ അത് മാധവൻ ശ്രദ്ധിച്ചില്ല,അല്ലെങ്കിൽ അതിന്റെയർത്ഥം പെട്ടെന്ന് കത്തിയില്ല മാധവന്.

"നീ ജയിച്ചുനിക്കുകയാണ്.അവൻ ഒഴുക്കിയ ചോരക്ക് കണക്ക് പറയേണ്ടിയും വരും."മാധവൻ ശബ്ദം താഴ്ത്തി കടുപ്പിച്ചാണ് പറഞ്ഞത്.

"എന്റെ കണക്കൊന്നു പിഴച്ചു. അതുകൊണ്ട് മാത്രമാണ് ഇവിടെ.
അല്ലെങ്കിൽ വഴിയിൽ കിടന്ന് തീരട്ടെ എന്ന് കരുതാമായിരുന്നു. ഒരു നിമിഷം തോന്നിയ മനസ്സലിവ് അതാണ്‌ അവനിപ്പോൾ അല്പം ജീവനോടെയെങ്കിലുമുള്ളത്.
അത് എപ്പോഴും പ്രതീക്ഷിക്കരുത്. പ്രതേകിച്ചും തന്റെ കാര്യത്തിൽ."
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് തന്നെ രുദ്ര മറുപടി നൽകി.

അവരുടെ തർക്കം മുറുകിയ നേരം വെയ്റ്റിങ് ഏരിയയിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് രുദ്ര അവിടെനിന്നും സ്വയം
പിൻമാറിയപ്പോൾ ഒഴിഞ്ഞയൊരു കോണിലെ കസേരയിലൊന്നിൽ തളർന്നിരിക്കുകയായിരുന്നു സാവിത്രി.
*****
സുര കാവലിനുണ്ട് എങ്കിലും ഗായത്രിയാകെ പകച്ചിരിപ്പാണ്. വീണയുടെ ഭാവമാറ്റം അവളെ വല്ലാതെ ഉലച്ചുകളഞ്ഞു.

അതുമല്ല ഒന്നും മിണ്ടാതെ,സുര എതിർത്തിട്ടും കൂട്ടാക്കാതെ വീണ ചെട്ടിയാർക്കൊപ്പം പോയത് അവളെ ഭയപ്പെടുത്തിക്കളഞ്ഞു.
പതിവില്ലാത്തതാണ് പലതും നടക്കുന്നത് എന്നവളോർത്തു.

ഗായത്രിയോട് എങ്ങോട്ടെന്ന് പോലും പറയാതെ ചെട്ടിയാരെ വിളിച്ചുവരുത്തി അയാളുടെ വണ്ടിയിലേക്ക് കയറുമ്പോൾ സുര എതിർത്തുനോക്കിയതാണ്.
പക്ഷെ വീണ കൂട്ടാക്കിയില്ല. ഒരാളെ കൂടെ വിടാനും സമ്മതം നൽകിയില്ല.ഗായത്രിയെ ശ്രദ്ധിക്കുക എന്ന് മാത്രമാണ് വീണ പറഞ്ഞത്.

ഇരുട്ടാണ്,ഒരു ജീവൻ ഉള്ളിലുണ്ട്,
പ്രതീക്ഷിക്കാതെയുള്ള ചില സംഭവവികാസങ്ങൾ,എങ്ങോട്ട് എന്നറിയില്ല,കൂടെയുള്ളയാളെ വിശ്വസിക്കാമോ എന്നുമറിയില്ല. വീണയുടെ പോക്ക് കണ്ട സുരക്ക് ഒന്നും ചെയ്യാനുമായില്ല.ഗായത്രി പരിഭ്രാന്തയായി.നടന്ന കാര്യങ്ങൾ മാധവനെ വിളിച്ചറിയിക്കാൻ അധികം വൈകിയതുമില്ല.ഒരു കാര്യം മാത്രം അവർക്ക് ആശ്വാസം നൽകി,സുരയൊ മറ്റാരെങ്കിലുമോ തനിക്ക് കൂട്ട് വരണ്ട എന്നവൾ പറഞ്ഞെങ്കിലും വകതിരിവോടെയുള്ള ഇരുമ്പിന്റെ പെരുമാറ്റം മാധവന്റെ

💬 Comments

View all comments