Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]
അഭിനന്ദനത്തിന് അയാളെ പ്രാപ്തനാക്കി.
തനിക്ക് കാവലായി സുരയുടെ ആൾക്കാരുണ്ടെന്നറിയാതെ, താൻ ഇപ്പോഴും അവരുടെ സർക്കിളിലാണെന്നുള്ളത് ചിന്തിക്കാതെയുമുള്ള വീണയുടെ ആ യാത്ര ചെന്നുനിന്നത് പത്രോസിന്റെ മുന്നിലും.
"നിങ്ങൾ വരില്ലെന്ന് ഞാൻ കരുതി "വീണ കാറിൽ നിന്നിറങ്ങുന്നത് കണ്ട് അവൾക്കരികിലേക്ക് വന്ന പത്രോസ് പറഞ്ഞു.ഹൈവെയിൽ അവർക്കായി കാത്തുനിൽക്കുകയായിരുന്നു അയാൾ.
"വന്നല്ലേ പറ്റൂ.ആവശ്യം എന്റേത് കൂടിയല്ലെ."വീണ പറഞ്ഞു.എന്നിട്ട്
പരിസരം ഒന്ന് ശ്രദ്ധിച്ചശേഷം പത്രോസിനൊപ്പം അയാളുടെ വണ്ടിയിലേക്ക് കയറി.
ഹൈവെയിൽ സ്വന്തം കാറിൽ ചെട്ടിയാർ അവരെ പിന്തുടർന്നു.
വീണ പുറപ്പെട്ടതിന് ശേഷം ഏതാനും മിനിറ്റിനുള്ളിൽ അവർ സുരയുടെ കൺവെട്ടത്തുതന്നെ ആയി.അവരുടെ ഓരോ നീക്കവും അപ്പോഴപ്പോൾ സുരയെ കൂട്ടാളികൾ അറിയുന്നുമുണ്ട്.
"അപ്പൊ എങ്ങനാ പത്രോസ് സാറെ ബാക്കി കാര്യങ്ങൾ?"വണ്ടി ഓടുന്നതിനിടയിൽ വീണ ചോദിച്ചു.
"എന്റെ ഡിമാൻഡ് ഞാൻ പറഞ്ഞു.എന്റെ നിലനിൽപ്പ്,അത് എനിക്കുറപ്പിക്കണം."അതും പറഞ്ഞൊരു വഷളൻ നോട്ടം അയാൾ നോക്കുകയും ചെയ്തു.
"സാറെ പത്രോസേ....താൻ പട്ടിണി ആണെന്നൊക്കെ എനിക്കറിയാം.
കെട്ടിയോൾക്ക് തന്റെ വിശപ്പ് തീർക്കാൻ കഴിയാത്തതും.എന്ന് കരുതി അങ്ങനെ വേണമെന്നല്ല.
പുറത്ത് നിന്നുള്ള ഭക്ഷണത്തിന് എന്താ കുറവ്.പക്ഷെ അതിനുള്ള സ്ഥലം തത്കാലം വേറെ നോക്ക്.
എനിക്കതിനുള്ള സാഹചര്യവും അല്ല,അതിന് തനിക്ക് യാതൊരു യോഗ്യതയുമില്ല."അയാളുടെ നോട്ടം മനസിലാക്കിയ വീണ പറഞ്ഞു.
പത്രോസ് ഒന്ന് ചമ്മി എന്നത് സത്യം.അയാൾക്കവളിൽ ഒരു നോട്ടവുമുണ്ടായിരുന്നു.പക്ഷെ ഒന്ന് ചൂണ്ടയിട്ടു നോക്കിയപ്പോൾ മുഖത്തടി കിട്ടിയതുപോലെയും ആയി.പയ്യെ തിന്നാൽ പനയും തിന്നാം എന്നതിൽ വിശ്വസിച്ച് മുന്നോട്ട് നീങ്ങുന്ന പത്രോസ്
വേഗം തന്നെ ഹൈവേയിൽ നിന്ന് ഉള്ളിലേക്കുള്ള വഴിയേ തങ്ങളുടെ റൂട്ട് മാറ്റിപ്പിടിച്ചു.പിന്നാലെ ചെട്ടിയാരും.
അവരുടെ പോക്ക് ഓരോ സെക്കന്റിലും അറിഞ്ഞുകൊണ്ടിരുന്ന സുരക്ക് എന്തോ സംശയങ്ങൾ തോന്നിത്തുടങ്ങി.
💬 Comments
View all comments