0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 397

ഒടുവിൽ ആ മീറ്റിങ് പ്ലേസിൽ എത്തിച്ചേരുമ്പോൾ അവരെയും കാത്ത് ആ വ്യക്തി അവിടെ ഉണ്ടായിരുന്നു.
*****
ആകെ തല പുകഞ്ഞു നിൽക്കുകയാണ് ചന്ദ്രചൂഡൻ.
തന്റെ കൺസന്റ് റൂട്ട് മാറിയിരിക്കുന്നു.അതിന്റെ കാരണം വ്യക്‌തവുമല്ല.വീട്ടിലും പോവാൻ കഴിയാത്തയവസ്ഥ.
കാലങ്ങളായി നടക്കുന്ന തന്റെ ഇടപാടിൽ സംഭവിച്ച പിഴവിന്റെ
കാരണമറിയാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു അയാൾ.

വീണ കളിക്കുകയാണ്.അവളുടെ തീരുമാനം നടപ്പിലാക്കാൻ ചെട്ടിയാരും എന്തിനും പിൻബലം നൽകിക്കൊണ്ട് എംപയർ ഗ്രൂപ്പും.
അത് മനസിലാക്കിയ അയാൾ ദേഷ്യം കൊണ്ട് പല്ല് കടിച്ചു.എന്ത്‌ സംഭവിച്ചാലും അവളുടെ മുന്നിൽ പരാജയപ്പെടാനോ മുന്നിൽ ചെന്ന് യാചിക്കാനോ അയാളെ മനസ്സ് അനുവദിച്ചില്ല.എന്ത്‌ ചെയ്യും എന്ന് അയാൾ ചിന്തിച്ചുകൊണ്ടിരുന്നു. എന്തും ചെയ്യും എന്നയവസ്‌ഥ. പക്ഷെ ചെട്ടിയാരുടെ കൃത്യമായ ഇടപെടലുകൾ ചന്ദ്രചൂഡന്റെ നീക്കങ്ങളുടെ മുനയൊടിച്ചു.

ചന്ദ്രചൂഡന് തന്റെ ഇടപാടുകളിൽ നിന്നും മാറിനിൽക്കുക എളുപ്പമായിരുന്നില്ല.
അത്രയെളുപ്പം സാധ്യമാകുന്ന ഒന്നല്ലായിരുന്നു അത്.പക്ഷെ ഏറ്റ തോൽവി അയാളെ പിന്നിലേക്ക് വലിച്ചു.പ്രത്യാഘാതങ്ങൾ അയാളെ തേടിയെത്തും എന്ന സ്ഥിതി.

കൺസന്റ് കൈമോശം വന്ന ശേഷം അത് തിരിച്ചെടുക്കാൻ
നടത്തിയ ശ്രമത്തിൽ പോലും പരാജയമായിരുന്നു ഫലം.ഒടുക്കം ആ മാർഗവും പരാജയപ്പെട്ടപ്പോൾ അയാളാകെ അസ്വസ്ഥനായി.എങ്ങനെയും തടി കഴിച്ചിലാക്കാനുള്ള
തത്രപ്പാടിലാണയാൾ.

ചന്ദ്രചൂഡന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് പണം അയച്ചവരുടെയും അത് കിട്ടേണ്ടവരുടെയും വിളികൾ വന്നുകൊണ്ടിരുന്നു.ഉന്നതമായ കണ്ണികളുടെ വക വേറെ.മേജർ കാരിയർ താണെന്നഹങ്കരിച്ച ചന്ദ്രചൂഡന് ഓർക്കാപ്പുറത്തേറ്റ അടിയായി അത്.
ചോദിക്കുമ്പോൾ തികച്ചും ചൈൽഡിഷായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിയെടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. അതധികസമയം വിലപ്പോയുമില്ല.

ഒടുവിൽ നിരാശയോടെ എന്തും വരട്ടെ എന്നുകരുതി ടെൻഷൻ പിടിച്ച ഒരു രാത്രിയിൽ നൈറ്റ്‌ ഡ്രൈവിനിടയിൽ എപ്പോഴോ
റോഡരികിൽ വണ്ടിയൊതുക്കി അത്രനേരമുള്ള അലച്ചിലിന്റെ ക്ഷീണമകറ്റുന്നതിനിടയിലാണ്

💬 Comments

View all comments