0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 384

വയ്യ.ഒരേ ചോരയല്ലേ,ഒരു നിമിഷം മതി എല്ലാം മറന്ന് ഒന്നാവാൻ.

ഇവന്റെ മേൽ ഒരുതരി മണ്ണ് വീണാൽ നമ്മൾ നമ്മുടെ കുഴി തോണ്ടുന്നതിന് തുല്യമാവും. ഈ സാഹചര്യത്തിൽ അത് വേണ്ട എന്നെ ഞാൻ പറയൂ."

"പിന്നെ ഞാൻ എന്ത്‌ വേണം. രാജീവന്റെ മരണത്തിന് പിന്നിൽ ഇവന്റെ പങ്ക് തിരിച്ചറിഞ്ഞിട്ടും
നോക്കി നിക്കണോ ഞാൻ?"

"ചിലപ്പോൾ നിന്നെ പറ്റൂ.ബുദ്ധി ഉള്ളവർ അങ്ങനെയാ.അത് നീ മനസ്സിലാക്കിയാൽ നിനക്ക് നന്ന്.
പുറത്തുള്ളവർക്ക് ഇവൻ വെറും ഡ്രൈവറാ,മാധവന്റെ ഓൾ ഇൻ ഓൾ.പക്ഷെ അവർക്കിവൻ അങ്ങനെയല്ല.സൊ തൊട്ടാൽ പൊള്ളും.അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും
അതെ എനിക്ക് പറയാനുള്ളൂ."

"പിന്നെ ഞാൻ എന്താ വേണ്ടത് കത്രീന?ഒരു പൊട്ടിയെപ്പോലെ കണ്ട് നിക്കണോ,അതോ എന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നില്ല എന്ന് വെക്കണോ?"

"കൂടെ നിർത്തണം.....ശംഭുവിനെ നമ്മുടെ കൂടെ നിർത്തണം.
അവന്റെ സാന്നിധ്യം അവരുടെ പദ്ധതികളെ സ്ലോ ചെയ്യും എന്നത് തീർച്ച.എന്നിട്ട് കൃത്യമായ സമയം നോക്കി അടി കൊടുക്കണം.
എങ്കിലെ നിനക്ക് നിലനിൽപ്പുള്ളൂ"

"മ്മ്മ്മ്......മനസ്സിലാവുന്നുണ്ട്.
ഇവനെ കുറച്ചു സഹിക്കേണ്ടി വരും എന്ന് ചുരുക്കം.പക്ഷെ ഇവന്റെ മരണം അല്പം വൈകിയാലും നടന്നിരിക്കും. അപ്പൊ ഇത് പോലെ കുറുകെ നിക്കരുത് നീ."

"അത് അന്തിമ ജയം ആർക്കെന്ന് അനുസരിച്ചിരിക്കും രുദ്ര.കാര്യം ശരിയാണ്,വീണയുമായി അകൽച്ചയുണ്ട് ഇവനിപ്പോൾ. പക്ഷെ ഒന്ന് മറക്കരുത്,ഇവന്റെ കുഞ്ഞിനെ ചുമക്കുന്നവളാണ് അവൾ.അവരുടെ അകലം കുറയാൻ അധികസമയവും വേണ്ട.ഞാനറിയുന്ന വീണക്ക് ശംഭുവിനെ വിട്ടുകളയാൻ കഴിയില്ല."കത്രീന പറഞ്ഞു

"ഇപ്പോൾ ഉള്ള അകൽച്ച കൂട്ടാൻ എന്താ വേണ്ടതെന്ന് എനിക്കറിയാം.എന്റെ ലക്ഷ്യം നേടാൻ ഞാൻ എന്തും ചെയ്യും."
രുദ്രയും കരുതി തന്നെയായിരുന്നു

"ഏത് വഴിയും സ്വീകരിക്കാം.ഒന്ന് മറക്കരുത്,ശംഭുവിന് വേണ്ടി

💬 Comments

View all comments