0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 384

ഏതറ്റം വരെയും പോകാൻ ഒരു കൂട്ടം തന്നെയുണ്ട്.ആദ്യമിവനെ അവരിൽ നിന്ന് ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ഇവനെ അകറ്റുക.എങ്കിലേ വിചാരിക്കുന്നതു പോലെ നടക്കൂ.
ഒപ്പം ഇവൻ നമ്മുടെ വാക്കുകൾ കേക്കുകയും വേണം.അതിനുള്ള വഴി ആലോചിക്ക്."കത്രീന പറഞ്ഞു.അതിൽ കുറച്ചു കാര്യം ഉണ്ടെന്ന് രുദ്രക്ക് മനസ്സിലായി.
അതിനായി എന്തും ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തണം എന്നും അവൾക്ക് തോന്നി.

ഇതൊക്കെ കണ്ടും കേട്ടും മറഞ്ഞുനിന്നിരുന്ന ഗോവിന്ദിന് ശംഭുവിനെ വളർത്താനുള്ള തീരുമാനമായിട്ടാണ് തോന്നിയത്.
ഒരു ചാൻസ് കിട്ടിയാൽ അത് തനിക്ക് അനുകൂലമാക്കി കൂടെ ഉള്ളവർക്കും ഉപകാരപ്രദമാക്കാൻ ശംഭുവിനുള്ള മിടുക്ക് നന്നായി അറിയുന്ന ഗോവിന്ദിന് അവനെ തീർക്കാനുള്ള അവസരം
വിട്ടുകളയുന്നത് മരണത്തിന് തുല്യമായ ഒന്നായിരുന്നു.പക്ഷെ രുദ്രയെ മറികടക്കുകയും വയ്യ.

ശംഭു ഇനി വേണ്ട എന്നായിരുന്നു ഗോവിന്ദിന്.രുദ്ര അത് ചെയ്യും എന്നും കരുതി.അതിന്റെ സന്തോഷവുമവനുണ്ടായിരുന്നു.

പക്ഷെ ഒറ്റ നിമിഷം കൊണ്ട് കാര്യങ്ങൾ തിരിഞ്ഞത് ഗോവിന്ദിനെ അസ്വസ്ഥനാക്കി.

ശംഭുവിനൊപ്പം മുന്നോട്ട് പോവുക എന്നത് മറ്റെന്തിനേക്കാളും അവന് അസഹനീയമായിരുന്നു.
ആ നിമിഷം അവൻ തീരുമാനിച്ചു
അടുത്ത നിമിഷം മുതൽ അത് പ്രവർത്തിക്കാനുള്ള തിടുക്കവും.
രുദ്രയെ ധിക്കരിക്കാൻ അവൻ സ്വയം തയ്യാറായി.

നേരം പുലർന്നുതുടങ്ങിയ സമയം
രുദ്രയും കത്രീനയും മുന്നോട്ട് ഇനി
എങ്ങനെയെന്നും ശംഭുവിന്റെ വിശ്വാസം എങ്ങനെ നേടും എന്നതിനെക്കുറിച്ചും കാര്യമായി തന്നെ സംസാരിച്ചു.അതിനൊരു വഴിയുണ്ടെന്നും കത്രീന പറഞ്ഞു.

പക്ഷെ ഗോവിന്ദിന്റെ മരണം കൊണ്ട് ശംഭുവിൽ തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന പദ്ധതിയോട് രുദ്രക്ക് എതിർക്കേണ്ടി വന്നു.കാരണം രാജീവന്റെ വിശ്വാസം അവൻ നേടിയിരുന്നു എന്നതും ഭാവിയിൽ ഗോവിന്ദിനെ മുൻ നിർത്തി പല കളികളും മനസ്സിലുണ്ടായിരുന്നു എന്നതും തന്നെ.അതൊരു തത്കാലിക ലാഭത്തിനു

💬 Comments

View all comments