0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 386

വേണ്ടി
വിട്ടുകളയുവാൻ രുദ്ര തയ്യാറല്ലായിരുന്നു.പക്ഷെ കത്രീന
ഗോവിന്ദിനെക്കാൾ പ്രയോജനം ശംഭു കൂടെയുള്ളതാണെന്ന പക്ഷത്തായിരുന്നു.രാജീവന്റെ മരണത്തിന് ദൃസാക്ഷിയെങ്കിലും അവന്റെ കയ്യിൽ ചോര പുരളാത്തത് അവന് വേണ്ടി വാദിക്കാൻ അവൾക്ക് ശബ്ദം നൽകി.

ശംഭുവിനെ കത്രീന പ്രോട്ടെക്ട് ചെയ്യാൻ ശ്രമിക്കുന്നു എന്ന് രുദ്ര മനസ്സിലാക്കി.രുദ്രയെ പറഞ്ഞു മനസ്സിലാക്കാം എന്ന് കത്രീനയും
കരുതി.

തന്റെ പുരുഷന്റെ ചോരയുടെ കണക്ക് പറയാൻ രുദ്ര ശ്രമിക്കുമ്പോൾ തന്നെ തൃപ്തിപ്പെടുത്തിയവനെ സംരക്ഷിക്കുവാനാണ് കത്രീന ശ്രമിച്ചുകൊണ്ടിരുന്നത്.

"ആഹ് "ഒരു ശബ്ദം കേട്ട് രുദ്ര തിരിഞ്ഞുനോക്കി.കത്രീന പേടിച്ചു രണ്ടടി പിന്നിലേക്ക് വക്കുന്നത് രുദ്ര കണ്ടു.അവൾ കത്രീനയുടെ കണ്ണുകൾ പോയ ദിശയിലേക്ക് നോക്കി.

ഗോവിന്ദിന്റെ കഴുത്ത് തുളച്ച് ഒരു കത്തി നിൽക്കുന്നു.അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിനിക്കുന്നു.എന്തോ പറയാൻ വന്നതുപോലെ ഗോവിന്ദിന്റെ വായ തുറന്നിരിക്കുന്നു.
കഴുത്തിലൂടെ രക്തം ഒലിച്ചിറങ്ങി
വസ്ത്രം നനഞ്ഞുതുടങ്ങിയിരിക്കുന്നു. കഴുത്ത് തുളച്ചു മറുവശം വന്നു നിൽക്കുന്ന കത്തിയിൽ നിന്നും ചോര നിലത്തേക്ക് ഇറ്റ് വീഴുന്നു.

"ഇനി നീയും വേണ്ട......."എന്ന വാക്കുകൾ മുഴുവിക്കാതെ ശംഭുവും നിലത്തേക്ക് വീഴുന്നതാണവർ കണ്ടത്.
അവന്റെ ഇടതുവയറിന് പിറകിൽ നനവ് പടരുന്നുണ്ടായിരുന്നു.
*****
മാധവന്റെ വീട് മൂകമായിരുന്നു.
ഗോവിന്ദന്റെ അടക്കം കഴിഞ്ഞു വേണ്ടപ്പെട്ടവർ മടങ്ങുന്ന സമയം.
മറ്റുള്ളവർക്ക് മുന്നിൽ ആ കുടുംബം പുറം മൂടിയിട്ടു എങ്കിലും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. പക്ഷെ ശംഭുവിന്റെ വിടവ് അവിടെ എടുത്തുകാണിച്ചു.
അവന്റെയവസ്‌ഥ അവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു.

വന്ന ബന്ധുക്കളും നാട്ടുകാരും ശംഭുവിന്റെ അസാന്നിധ്യം തിരിച്ചറിഞ്ഞു കാരണം തിരക്കി. പക്ഷെ ഒഴിഞ്ഞു മാറുകയായിരുന്നു മാധവൻ ചെയ്തത്.അതിന്റെ പേരിൽ ചില അടക്കം പറച്ചിലുകൾ സാവിത്രി ഉൾപ്പെടെയുള്ളവർ കേട്ടെങ്കിലും പ്രതികരിക്കാതെ തങ്ങളുടെ ഉള്ളിലെ നീറ്റൽ

💬 Comments

View all comments