0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 481

മാറില്ല എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നു."
മാധവൻ തന്റെ ആശങ്കയുടെ ഭാണ്ഡമഴിച്ചു.

റപ്പായി ഒന്നും മിണ്ടിയില്ല.
മാധവന്റെ തോളിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് നടന്നു.രുദ്രയതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.റപ്പായി പോകുന്നു എന്നവൾ ധരിച്ചു. പക്ഷെ റപ്പായിയെ അറിയുന്ന മാധവന് കാര്യം പിടികിട്ടി.അയാൾ ഉള്ളിൽ ചെറുതായിട്ടൊന്ന് ചിരിച്ചു

പിന്നെയും പത്തു ദിവസം വേണ്ടിവന്നു ശംഭു ഹോസ്പിറ്റൽ വിട്ട് വീട്ടിലെത്താൻ.അതുവരെ വീണ ഒഴികെയുള്ള,അവനെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും തന്നെ അവനെ വന്നുകണ്ടു.ധൈര്യം കൊടുത്തു.വീണയും ശംഭുവും തമ്മിലുള്ള ഉടക്കറിയാത്ത ചെട്ടിയാരും,തന്റെ ഫ്രീ ടൈമിൽ കത്രീനയും ഇടക്ക് ഒന്നുരണ്ടു വട്ടം ദിവ്യയും അവനരികിലെത്തി.
വിശേഷങ്ങൾ തിരക്കി.പക്ഷെ വീണ മാത്രം.........വീണയുടെ മാറ്റം സാവിത്രി ശ്രദ്ധിച്ചുതുടങ്ങിയതും അങ്ങനെയായിരുന്നു.പക്ഷെ ഗർഭിണിയെന്ന പരിഗണനയിൽ സാവിത്രി അതത്ര കാര്യമാക്കിയതുമില്ല.

പക്ഷെ ശംഭു വീട്ടിലെത്തിയിട്ടും അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ നടക്കുന്ന വീണയെ സാവിത്രി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.
*****
ശംഭു വീട്ടിലെത്തി.അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ വീണ തന്റെ കാര്യങ്ങളിൽ മുഴുകി നടക്കുന്നു.ശംഭുവിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന അവളുടെ ദിശ തന്നെ മാറിയിരിക്കുന്നു.
മിക്കവാറും ഫോണിലും ലാപ്പിലും തന്നെയാണവൾ.പണ്ടുള്ളപോലെ മിണ്ടാട്ടമൊന്നുമില്ല.അവളുടെ മാറ്റങ്ങൾ സാവിത്രിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.ഒന്ന് പറയുക പോലും ചെയ്യാതെയുള്ള പോക്കും വരവും.വയറ്റിലൊരു ജീവനുണ്ടെന്ന് പോലും അവൾ മറന്നിരിക്കുന്നു എന്ന് തോന്നും.

സാവിത്രി ഗായത്രിയോട് കാര്യം തിരക്കി.നാത്തൂൻ എന്നതിലുപരി വലിയ സുഹൃത്തുക്കളായിരുന്നു ഇരുവരും.പക്ഷെ ഗായത്രിക്ക് പോലും അതിന് കൃത്യമായി ഒരുത്തരം നൽകാൻ കഴിഞ്ഞില്ല.
ഒന്ന് മാത്രമവൾ പറഞ്ഞു."ശംഭു കത്രീനയെ കണ്ടുവന്ന രാത്രി മുതലാണ് വീണയിലെ മാറ്റം കണ്ടുതുടങ്ങിയതെന്ന്."കൂടാതെ അവൾ ഒരു കാര്യം കൂടി പറഞ്ഞു
"ഇപ്പോൾ എല്ലാവരോടുമുള്ള അവളുടെ മനോഭാവം തന്നെ മാറിയിരിക്കുന്നു എന്ന്."പക്ഷെ അതിന്

💬 Comments

View all comments