0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 482

കാരണമെന്തെന്ന് വിശദീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അതവൾക്ക് അറിയില്ലായിരുന്നു താനും.

ഒടുവിൽ സാവിത്രി നേരിട്ട് തന്നെ തിരക്കാമെന്ന് കരുതി.പിറ്റേന്ന് രാവിലെ അത്യാവശ്യമായി കൊച്ചി വരെ പോയതാണ് മാധവൻ.
"താനൊന്ന് സംസാരിക്ക്.പിള്ളേർ തമ്മിൽ പിണങ്ങിയതാണെങ്കിൽ അത്പരിഹരിക്ക്.
ബാക്കിയൊക്കെ ഞാൻ വൈകിട്ട് വന്നിട്ടാവാം."സാവിത്രി കാര്യമവതരിപ്പിച്ചപ്പോൾ മാധവൻ പറഞ്ഞതാണത്.

സാവിത്രി കാത്തിരുന്നു.പതിവ് ചുറ്റലും കഴിഞ്ഞു വീണ വന്നു കയറിയപ്പോൾ സന്ധ്യയായി.

"നീയൊന്ന് നിന്നെ.എനിക്കൊന്ന് സംസാരിക്കണം."സാവിത്രിയെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് നടന്ന വീണയെ അവൾ വിളിച്ചുനിർത്തി.വീണ നിന്നതെയുള്ളൂ.ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.

"എന്താ നിന്റെ പ്രശ്നം.എവിടാണ് നിന്റെയീ കറക്കം.ഇവിടെ ഒരാൾ ഒരു സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാ. ഒരു ജീവനുള്ളിലുണ്ടെന്ന് പോലും ഓർക്കാതെ എങ്ങോട്ടാ നിന്റെയി പോക്കും വരവും.നീ വല്ലാതെ മാറിയിരിക്കുന്നു വീണ.അതിന് കാരണമാണെനിക്കറിയേണ്ടത്?
ഒന്ന് നേരെ നോക്കാൻ പോലും വയ്യാതായോ നിനക്ക്?"സാവിത്രി ഒരുപിടി ചോദ്യങ്ങൾ അവൾക്ക് മുന്നിലേക്കിട്ടു.

അവൾ കയ്യിലുണ്ടായിരുന്ന കവർ താഴേക്ക് വച്ചശേഷം തിരിഞ്ഞു.
ഒരു നിസ്സംഗതയും വിദ്വേഷവും നിറഞ്ഞ ഭാവമായിരുന്നു മുഖത്ത്.
ഒരു ഇഷ്ട്ടപ്പെടായ്ക അവളിൽ നിഴലിച്ചു.

"എനിക്ക് ഉത്തരമാണ് വേണ്ടത്.
നിന്റെ മൗനമല്ല."സാവിത്രി പറഞ്ഞു.

"എന്റെ മൗനം.......അതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എന്നെ നിർബന്ധിക്കരുത്.മറുപടികൾ ആർക്കും അത്ര സുഖകരമാവില്ല"
അവൾ പറഞ്ഞു.

"അത് കേട്ടിട്ട് തീരുമാനിക്കാം.നീ ഇതെന്ത് ഭാവിച്ചാ?ചോദിക്കാനും
പറയാനും ഇവിടെയാളുണ്ട്."

"ഉണ്ടായിരുന്നു.പക്ഷെ ഇനിയത് വേണ്ട.എനിക്ക് എന്റെ കാര്യങ്ങൾ അങ്ങനെ കരുതിയാൽ മതി."

"അതിര് വിട്ടു സംസാരിക്കരുത് വീണ.അത് നല്ലതിനാവില്ല."

"അതിരുകൾ ലംഘിക്കേണ്ടിടത്ത്‌ അങ്ങനെയേ പറ്റൂ.അത് ഞാൻ ചെയ്യുന്നു."

"ധിക്കാരം പറയരുത് വീണ.ഞാൻ ശ്രദ്ധിക്കുന്നുണ്ട് എല്ലാം.നിന്റെ മാറ്റം.....വന്നുവന്ന് ഇവിടെനിന്ന് കഴിക്കുന്നത് വരെ നീ നിർത്തി.
എല്ലാം നിന്റെ ഇഷ്ട്ടത്തിന് നീ

💬 Comments

View all comments