0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 474

ചന്ദ്രചൂഡൻ.മനോനില തെറ്റിയ ആളായിട്ടാണ് കോശിക്ക് തോന്നിയത്.ചന്ദ്രചൂഡൻ ആകെ പെട്ടുപോയ അവസ്ഥയിലും.

മനസ്‌ കലുഷിതമായപ്പോൾ ശ്രദ്ധിക്കാതെ നോ പാർക്കിങ്ങിൽ വണ്ടിയിട്ട നിമിഷത്തെ അയാൾ സ്വയം പഴിച്ചു.കൃത്യമായിത്തന്നെ നാവിൽ ഗുളികൻ കയറുകയും ചെയ്തു.ഒരു പെറ്റിയിൽ തീരേണ്ട കാര്യം അതുകൊണ്ട് സ്റ്റേഷനിൽ എത്തിനിൽക്കുന്നു.

"തനിക്കെന്താ കുഴൽപ്പണവുമായ് ബന്ധം?എന്താ താങ്കളെ വഴിയിൽ കണ്ട സമയം ഹവാലയെക്കുറിച്ച് പിറുപിറുത്തുകൊണ്ടിരുന്നത്.?"
എന്ന കോശിയുടെ ചോദ്യത്തിന് മുന്നിൽ ഉരുണ്ടു കളിക്കുകയല്ലാതെ ചന്ദ്രചൂഡന് വേറെ വഴിയില്ലായിരുന്നു.

'ചന്ദ്രചൂഡൻ എന്തെങ്കിലും വിറ്റ്നെസ്സ് ചെയ്തിട്ടുണ്ടാവും.
അതിന്റെ ഞെട്ടലിലായിരിക്കണം ഇപ്പോഴും.അപ്പോഴത്തെ പരിഭ്രമത്തിൽ നോ പാർക്കിങിൽ വണ്ടിയൊതുക്കിയതുമാവാം.
മനസ്സ് സ്വസ്ഥമല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്നത് അപകടത്തിലെത്താം അതാവും ചന്ദ്രചൂഡൻ നോ പാർക്കിങിലെന്ന് കോശി കരുതി.

അതിനിടയിൽ പോലീസിന്റെ ഇടപെടൽ കൂടെയാകുമ്പോൾ
ആരായാലും പേടിക്കും.ഒന്നും പറയാൻ കഴിഞ്ഞെന്നും വരില്ല.'
കോശിയുടെ ചിന്ത പോയത് അങ്ങനെയൊരു ആംഗിളിലാണ്.

തത്കാലം കസ്റ്റടിയിൽ തുടരട്ടെ എന്ന് കോശി കരുതി.പുലർന്നു കഴിഞ്ഞ് ആളെക്കുറിച്ച് നന്നായി അന്വേഷിച്ചശേഷം മതി ബാക്കി
നടപടികളെന്ന് കോശി തീരുമാനിച്ചു.ആളുടെ ഒരു പടവും വണ്ടി നമ്പറും വച്ച് പ്രാഥമിക അന്വേഷണം നടത്താൻ കീഴുദ്യോ ഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.അതിനേക്കാളുപരി കത്രീനയെ അറിയിക്കുക എന്ന ചുമതലയും കോശിക്കായിരുന്നു.

"ഒന്ന് ഹോസ്പിറ്റലിൽ കാണിക്ക്"
എന്നായിരുന്നു കത്രീനയുടെ പക്ഷം.അതിന്റെ ചുമതല പീറ്ററിന്
നൽകിയിട്ടാണ് കോശി സ്റ്റേഷൻ വിട്ടുപോയതും.

ചന്ദ്രചൂഡനാവട്ടെ മോങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണ അവസ്ഥയിലും.
*****
ചെട്ടിയാരെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർത്തു എന്ന വാർത്ത വീണക്ക് നൽകിയ സന്തോഷം വലുതായിരുന്നു.ഒട്ടും
പതിവില്ലാത്തതാണ്,എംപയർ
ഗ്രൂപ്പിന്റെ ഓഫിസിൽ തന്റെ പേഴ്‌സണൽ കാബിനിലുണ്ട് വീണ

ഉന്തിയ വയറും വച്ച് അവിടെ വന്നിരിക്കുന്നതിൽ വിനോദിന്റെ വായിൽ നിന്ന്

💬 Comments

View all comments