Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]
കേട്ടെങ്കിലും വീണ
ഒന്ന് ചിരിച്ചതെയുള്ളൂ.പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്കറിയാം.
അവൾ ഒരു പരിധിയിൽ കൂടുതൽ ആർക്കും വഴങ്ങുന്ന പ്രകൃതവുമല്ല,അവൾ അനുവദിച്ചുകൊടുക്കുന്നവരുടെ മുന്നിലല്ലാതെ.
പക്ഷെ ഈയിടെയായി കണ്ടു തുടങ്ങിയ മാറ്റങ്ങൾ,തന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന് പോലുമോർക്കാതെ,എന്തിന് ശംഭുവിനെയും മറന്ന്,കരുതിയ ഓരോന്നിനും വിപരീതമായിട്ടുള്ള പ്രവർത്തികൾ വീണയിൽ കാണുമ്പോൾ അത് വിനോദിന് ടെൻഷൻ നൽകിക്കൊണ്ടിരുന്നു.
താനെത്ര ശ്രമിച്ചിട്ടും ഒന്നുമവൾ വിട്ടുപറയുന്നില്ല എന്ന് മാത്രമല്ല അവളുടെ മാറ്റത്തിന്റെ കാരണം പോലും വ്യക്തമല്ല.അവളിലെ ഈ മാറ്റവും അതിന്റെ ലക്ഷ്യവുമാണ്
വിനോദിനെ ഭയപ്പെടുത്തുന്നതും.
ഒന്നുകിൽ വീണ കള്ളം പറയുന്നു, അല്ലെങ്കിൽ അവളാണ് ശരി.
വിവാഹശേഷമുള്ള കാര്യങ്ങളിൽ
വീണ പറഞ്ഞുള്ള അറിവേ ഉള്ളൂ.
കൂടുതൽ തിരക്കിയിട്ടുമില്ല.എന്ത് തീരുമാനം വീണയെടുത്താലും അതിനൊപ്പം നിന്നിട്ടേയുള്ളൂ.
കിള്ളിമംഗലത്ത് തുടർന്നപ്പോഴും ശംഭുവിന്റെ കാര്യത്തിൽ പോലും മറുത്തു പറഞ്ഞുമില്ല.ഗോവിന്ദ് ഇന്നില്ല,അവന്റെ മരണമവൾക്ക് സന്തോഷം കൊടുക്കുന്നതിന് പകരം അവളെ മാറ്റിയിരിക്കുന്നു.
മറ്റുള്ളവരോടുള്ളത് പോട്ടെന്ന് വക്കാം,മനസ്സിലാക്കാം.പക്ഷെ ശംഭുവിനോടുള്ള മനോഭാവത്തിലും വന്ന മാറ്റം, അത് ക്രൂരമാണെന്ന് വിനോദിന് തോന്നി.പ്രത്യേകിച്ചും അവന്റെ ഈ അവസ്ഥയിൽ.അവൾ നടന്ന
വഴികളിലൂടെ സഞ്ചരിച്ച് നെല്ലും പതിരും തിരിച്ചറിയുന്നിടത്താവും
യഥാർത്ഥ പ്രശ്നവും അതിന് കാരണവും എന്ന് വിനോദിന് ഉറപ്പായിരുന്നു.
ഇതെ സമയം വീണയും തന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
അങ്ങോട്ടേക്ക് ദിവ്യ കയറിച്ചെന്നത് പോലും അവൾ അറിഞ്ഞില്ല.ഡസ്കിൽ ഒന്ന് തട്ടി
മുരടനക്കിയപ്പോഴാണ് വീണ ദിവ്യയുടെ സാന്നിധ്യമറിയുന്നത് തന്നെ.അവളെക്കണ്ട് വീണ ഒരു ചമ്മിയ ചിരിയും ചിരിച്ചു.
"കെട്ടിയോനെയും ഓർത്തിരിക്കാൻ പറ്റിയ സമയം "
കയറിച്ചെന്നയുടനെ ദിവ്യ പറഞ്ഞു.
"ഓർക്കാൻ പറ്റിയ സാധനം"എന്ന് വീണ മനസ്സിൽ പറഞ്ഞു.പക്ഷെ പുറത്തുകാണിച്ചില്ല."ഞാൻ വെറുതെ ഓരോന്നിങ്ങനെ......"
എന്ന് മാത്രം അവൾ പറഞ്ഞു.
"മ്മ്മ്....അത് വീട്ടിലിരുന്നു
💬 Comments
View all comments