0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 476

പോരെ പെണ്ണെ.സൂക്ഷിക്കേണ്ട സമയം ഇങ്ങനെ കറങ്ങിനടന്നോളും.
അതൊക്കെ പോട്ടേ,ഇങ്ങോട്ട് തിരിഞ്ഞുനോക്കാത്തവളാ ഈ കാട്ടായം കാണിക്കുന്നതെന്ന് ഓർക്കുമ്പഴാ.ഒന്നുമില്ലേലും
ശംഭുവിന്റെ അവസ്ഥ ഓർക്കണ്ടേ നീയ്?"ദിവ്യ ചോദിച്ചു.

"ഓഹ്......അതിപ്പോ ഞാനവിടെ ചെന്നിട്ട് എന്നാ ചെയ്യാനാ.അതും ഹോസ്പിറ്റലിൽ.എന്നാലും വിവരങ്ങളറിയുന്നുണ്ട്."

"ശ്രദ്ധിക്കേണ്ട സമയത്ത് കറങ്ങി
നടക്കുവാ.എന്റെ കൊച്ചേ ഇവിടെ നീ കുത്തിപ്പിടിച്ചിരിക്കുന്ന നേരത്ത് ഹോസ്പിറ്റലിൽ കുറച്ചു സമയം ചിലവിട്ടൂടെ.അതവർക്കും
ഒരാശ്വാസമാവും.ഒന്നുല്ലേലും നിന്റെ താലിയോടെങ്കിലും ഒന്ന് നീതി കാണിച്ചുകൂടെ."

"ഹ്ഹ്മ്മ്......താലി.അത് കെട്ടിയ ആളും നീതി കാണിക്കണ്ടേ?"

"എന്താ നിന്റെ മനസ്സില്?"ദിവ്യ ചോദിച്ചു.

"ചിലതൊക്കെ മനസ്സിലായത് ഇപ്പഴാ.അതിന്റെയാണെന്ന് കൂട്ടിക്കോ."

"ദേ പെണ്ണെ..........എന്റെ കയ്യീന്ന് മേടിക്കും.നീയെന്താ അവനോടിങ്ങനെ?അവന്റെ കുഞ്ഞിനെയല്ലേ നീ ചുമക്കുന്നത്.
ഇനി അങ്ങനെയല്ലെങ്കിൽ എന്റെ മുഖത്ത് നോക്കി പറയണം നീയ്."

"ഏട്ടത്തി എന്നെക്കുറിച്ച് അങ്ങനെയാ കരുതിയിരിക്കുന്നെ "
"നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട.ഇവിടെയെല്ലാർക്കും നിന്നെക്കുറിച്ച് മാത്രേ ഇപ്പൊ പറയാനുള്ളൂ,നിന്നിലെ മാറ്റത്തെക്കുറിച്ച്.മുൻപെങ്ങും ഇല്ലാത്തത്ര പേടിയാ എനിക്കും നിന്റെ ഏട്ടനും.അതുകൊണ്ട് അറിഞ്ഞേ പറ്റൂ.ആരോടൊക്കെ വെറുപ്പ് കാട്ടിയാലും എന്തിന് ശംഭുവിനോട്......."ദിവ്യ ചോദിച്ചു?"
ആ ചോദ്യം കേട്ട് വീണയൊന്ന് പതറി.അത് ദിവ്യ ശ്രദ്ധിക്കുകയും ചെയ്തു.

"ഒന്ന് ഞാൻ പറയാം.വേറെയാരെ
തള്ളിപ്പറഞ്ഞാലും നീ ശംഭുവിനെ വിട്ടുകളയരുത്.അവോനോട് ചെയ്യുന്ന തെറ്റിന് മാത്രം നിനക്ക് മാപ്പില്ല."ദിവ്യ പറഞ്ഞു.

"അവനെന്നോട് തെറ്റ് ചെയ്താലോ?"വീണ ചോദിച്ചു.

"എന്താ അതിന് നിനക്കിത്ര ഉറപ്പ്‌?"

"എനിക്കുറപ്പുണ്ട്...........അവനും കത്രീനയും."വീണ മുഴുവച്ചില്ല.

"അത് നീ വിശ്വസിക്കുന്നതല്ലേ. പക്ഷെ ഞാനറിയുന്ന ശംഭുവിന് നിന്നെ മറന്നിട്ട് ഒന്നിനും കഴിയില്ല."
ദിവ്യ പറഞ്ഞു.

"അത് ചേച്ചിയുടെ വിശ്വാസം. ഞാൻ ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനും എന്റെതായ ന്യായങ്ങളുണ്ട്."

"പക്ഷെ നിന്റെ ന്യായം മറ്റുള്ളവരെ വേദനിപ്പിച്ചും ബുദ്ധിമുട്ടിച്ചുമാവരുത്."ദിവ്യയും വിട്ടുകൊടുത്തില്ല.

അവരുടെ തർക്കം മുറുകുന്നു എന്ന്

💬 Comments

View all comments