0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Author : alby Read All Parts 450

പോലും മുഖം തിരിച്ചു.ഇപ്പോൾ കമ്പനി ഭരണം മൂത്തവന്റെയും അനുജന്റെയും കയ്യിലാണ്.കുടുംബസ്വത്തിൽ നിന്നും നയാ പൈസ കിട്ടാത്ത അവസ്ഥ.

അയാളെ ഏറ്റവും വെട്ടിലാക്കിയത് ഹവാലയിൽ വന്ന തട്ടുകേടാണ്.നാണം കെട്ട് തറവാട് വിട്ടിറങ്ങുമ്പോൾ ഇനി ജീവിക്കാൻ താൻ ഉണ്ടാക്കിയത് കയ്യിലുണ്ടല്ലോ എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.പക്ഷെ തന്റെ ലക്ഷ്യത്തിനും നേട്ടത്തിനും വേണ്ടി വീണ കളിച്ചപ്പോൾ,കൂട്ടിന്
വിനോദും ചേർന്നപ്പോൾ ചന്ദ്രചൂഡന്റെ തകർച്ച അവിടെ തുടങ്ങുകയായിരുന്നു.

എന്തിനും തയ്യാറായി ചെട്ടിയാരും
നിന്നപ്പോൾ അവളുടെ മാർഗം വളരെ എളുപ്പവുമായിരുന്നു.

ഒരുവേള രാജീവനെ ഹവാലയിൽ തനിക്കൊപ്പം ചേർത്തതിനെ ചന്ദ്രചൂഡനിപ്പോൾ പഴിക്കുന്നുണ്ടാവും.
അന്നുമുതലാണയാൾ പലരുടെയും കണ്ണിൽ കരടായത്.
ജീവനിൽ ഭയന്നാണ് ഇപ്പോഴും പൊളിഞ്ഞ ഫാക്ടറിയിൽ
തുടരുന്നത്.

മറുവശത്ത് മാധവനെ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ ബിസിനസുപരമായി ഒതുക്കാൻ നടക്കുന്ന ശ്രമങ്ങൾ അയാൾ ശ്രദ്ധിച്ചിരുന്നില്ല.പ്രത്യക്ഷത്തിൽ മാധവൻ എന്ന ശത്രു മാത്രമായിരുന്നു.അതിന് തന്റെ കുടുംബവും കൂടെയുണ്ടായിരുന്നു
എന്നയാൾ ഓർത്തു.

തന്റെ ആയുധങ്ങൾ മാധവനും കൂട്ടരും ചേർന്ന് നിക്ഷ്പ്രഭമാക്കുമ്പോൾ ദിശമാറി സഞ്ചരിച്ചിരുന്ന വിനോദ് വീണയുടെ നിർദേശപ്രകാരം തന്റെ ബിസിനസ് വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.
തന്റെ സാമ്രാജ്യം ഓരോന്നായി തകരുമ്പോൾ നേട്ടം എംപയർ ഗ്രൂപ്പിനായിരുന്നു.ഒരിക്കലും തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അവർ തന്നെ വിഴുങ്ങുകയായിരുന്നു എന്നയാൾ മനസ്സിലാക്കി.അതിന് വഴിയൊരുക്കിക്കൊടുത്തത് താൻ തന്നെയാണെന്നത് അയാളെ വലച്ചു.തനിക്ക് മാത്രമായി ഉണ്ടായിരുന്നത് കൈവിട്ടുപോയി, ഇനി കുടുംബസ്വത്തിലാവും എംപയർ ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് ചന്ദ്രചൂഡന് ഉറപ്പായിരുന്നു.

മാധവന്റെ കുടുംബത്തെ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ വിട്ടുകളഞ്ഞ പ്രധാന കണ്ണി...... എംപയർ ഗ്രൂപ്പ് എന്ന വടവൃക്ഷം,
തന്റെ അനുജന്റെ കിടപ്പിന് പിന്നിലുള്ളവരുടെ നീക്കങ്ങൾക്ക് തടയിടാനോ,അതെന്തെന്നറിയാൻ ശ്രമിക്കുകയോ ചെയ്യഞ്ഞ തന്റെ വീഴ്ചയെ അയാൾ പഴിച്ചു.

ഒന്നിച്ചു തന്റെ രണ്ടു

💬 Comments

View all comments