0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Author : alby Read All Parts 451

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആയുധമായിരുന്നു ഭൈരവൻ. പക്ഷെ അപ്രതീക്ഷിതമായി അത് പാളിയപ്പോൾ കൂടുതൽ ശ്രദ്ധ മാധവനിലായി.

തന്റെ മുഖം തിരിച്ചറിയപ്പെടരുത് എന്ന ചന്ദ്രചൂഡന്റെ ആഗ്രഹം പോലും അസ്ഥാനത്തായി.കിട്ടിയ ഗ്യാപ്പിൽ വിനോദ് കയറിക്കളിച്ചതോടെ ചന്ദ്രചൂഡന് അടിപതറി.കൃത്യമായി പറഞ്ഞാൽ ഭൈരവന്റെ മരണം മുതൽ ചന്ദ്രചൂഡൻ
വീണുതുടങ്ങി.അമിതമായ ആത്മവിശ്വാസവും അയാളുടെ വീഴ്ച്ചക്ക് കാരണമായി.

പക്ഷെ അയാളറിഞ്ഞിരുന്നില്ല, വീണയെ തന്റെ പാതിയാക്കിയത് മുതൽ,അവളുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ ശംഭു നടന്നു തുടങ്ങിയത്.അതിനിടയിൽ അവന്റെ ശ്രദ്ധയിൽ പെട്ട ഒന്ന്, അതാണ് ചന്ദ്രചൂഡന്റെ ഓഫിസ്
സ്റ്റാഫിൽ ഒരാളെ തന്റെകൂടെ കൂട്ടാൻ ശംഭുവിനായത്.

കൃത്യമായ ഓരോ വിവരങ്ങൾക്കും തക്കതായ പ്രതിഫലം കൊടുത്ത് ശംഭു ചന്ദ്രചൂഡന്റെ വിവരങ്ങൾ ചോർത്തിയെടുത്തു.വിനോദ് അതിന്റെ അടിസ്ഥാനത്തിൽ കളിച്ചപ്പോൾ ചന്ദ്രചൂഡൻ വീണു എന്ന് പറയുന്നതാവും ശരി.

തനിക്കായി ഉണ്ടാക്കിയതെല്ലാം നഷ്ട്ടപ്പെടലിന്റെ വക്കിലെത്തിയിരിക്കുന്നു.ഇനി തറവാടിന്റെ നെടും തൂണിളക്കുക എന്നതാവും അവരുടെ ലക്ഷ്യം.
തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ചന്ദ്രചൂഡന് തോന്നി.

ഒറ്റ വെട്ടിന് തീർക്കാതെ അനുഭവിപ്പിക്കുകയാണവർ. ജീവനെടുക്കാത്തത് സ്വയം ആവട്ടെ എന്ന് കരുതിയത് കൊണ്ടോ,സാവിത്രി ഇടയിൽ നിക്കുന്നത് കൊണ്ടോ ആണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.

അതെ.......സാവിത്രിയുടെ സാന്നിധ്യം കൊണ്ടാണ് അവർ തന്റെ ജീവനിൽ തൊടാത്തത്. അല്ലെങ്കിൽ ഈ ഫാക്ടറി കണ്ടെത്താനോ ഇതിനും മുൻപേ തന്നെ തീർക്കാനോ അവർക്ക് കഴിയാഞ്ഞിട്ടല്ല എന്ന ഒരു ഉൾവിളി അയാളിലുണ്ടായി.

ഇപ്പൊഴാണെങ്കിൽ പണവുമില്ല പഴയ ആൾബലവുമില്ല.സ്വയം മരണത്തെ എത്തിപ്പിടിക്കും എന്നാവും അവരുടെ മനസ്സിൽ, പക്ഷെ തോറ്റുകൊടുക്കാൻ അയാൾ ഒരുക്കമായിരുന്നില്ല.
അതിന് മുൻപ് സാവിത്രി എന്ന മാർഗത്തിലൂടെ ഒന്ന് ശ്രമിച്ചുനോക്കാൻ അയാൾ തീരുമാനിച്ചു,തന്റെ അവസാന വഴിയാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ.
::::::::::::::::::::::
വാതിലിൽ വല്ലാതെ കൊട്ടുന്നത് കേട്ടാണ് ശംഭു

💬 Comments

View all comments