Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
തീർക്കും ഞാൻ...... ഈ രുദ്ര.
അതിന് തുടക്കം തന്നിൽ നിന്ന് തന്നെയാവട്ടെ."
രുദ്രയുടെ ഭാവം മാറുകയായിരുന്നു.എതിർക്കാൻ പോലും ചന്ദ്രചൂഡന് കഴിയുമായിരുന്നില്ല.ചെട്ടിയാരുടെ സംഘം അയാളെ വളഞ്ഞിരുന്നു.
അയാൾ മരണം ഉറപ്പിച്ച നിമിഷം.
അവളുടെ കയ്യിലെ തോക്ക് ശബ്‌ദിച്ചു.
ഒരു പിടച്ചിലോടെ ചന്ദ്രചൂഡൻ നിലത്തേക്ക് വീഴുമ്പോഴേക്കും കൊത്തിപ്പറിക്കാൻ കാത്തുനിന്ന കൂട്ടാളികൾ ചാടിവീണു.രുദ്രയുടെ കണ്മുന്നിൽ ചന്ദ്രചൂഡൻ പല കഷണങ്ങളായി നുറുക്കപ്പെടുമ്പോൾ രുദ്രയെ തേടി മറ്റൊരു കാൾ എത്തി.
എല്ലാം കണ്ടുകൊണ്ട് തന്നെ അവൾ ഫോൺ ചെവിയോട് ചേർത്തു.മറുവശത്തുനിന്ന് കേട്ട വിവരം രുദ്രയെ ഞെട്ടിച്ചുകളഞ്ഞു.ഏത്രയും വേഗം കത്രീനയുടെ അടുക്കൽ എത്തുക എന്നതായി അവളുടെ ചിന്ത.
ബാക്കിയെല്ലാം കൂട്ടാളികളെ ഏൽപ്പിച്ച് ചെട്ടിയാർക്കൊപ്പം അവിടം വിടുമ്പോൾ രാത്രി പാതി പിന്നിട്ടുകഴിഞ്ഞിരുന്നു.
*******
മാധവൻ തിരികെയെത്തിയപ്പോൾ നേരം നന്നേ പുലർന്നിരുന്നു.വളരെ അസ്വസ്ഥനായിരുന്നു അയാൾ.
അത്രനേരം കാത്തിരിക്കുകയായിരുന്ന സാവിത്രിയുടെ മുഖത്ത് ആശ്വാസവും കണ്ടു.
"ഒന്ന് വിളിച്ചു പറയാരുന്നില്ലേ അച്ഛാ.അമ്മയിവിടെ സ്വസ്ഥത തന്നിട്ടില്ല."കൂടെയുണ്ടായിരുന്ന ഗായത്രി പരിഭവം പറഞ്ഞു.
"വൈകിയാ ഇറങ്ങിയത്.അതിന്
ഇടയിൽ ഒട്ടും കരുതാതെ വന്ന തിരക്ക്.അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല."മാധവൻ പറഞ്ഞു.
"ഈ രാത്രിയെന്ത് തിരക്ക്.രാത്രി
വൈകിയുള്ള ഓട്ടം നിർത്തണം എന്ന് പറഞ്ഞാൽ മാഷൊട്ട് കേൾക്കത്തുമില്ല."സാവിത്രി പറഞ്ഞു.
"ചിലപ്പോൾ അങ്ങനെയാണ് സാവിത്രി.ശംഭുവിനിപ്പോൾ റസ്റ്റ് വേണ്ടുന്ന സമയവും.അപ്പോൾ അവൻ ഓടുന്നത് കൂടി ഞാൻ ഓടണ്ടേ."
"അതും ശരിയാ."സാവിത്രി പറഞ്ഞു.
"രണ്ടാളും ഇവിടെ തറഞ്ഞു നിക്കാതെ കിടക്കാൻ നോക്ക്."
കിച്ചൻ ക്ലോസ്സ് ചെയ്തു വരുമ്പോൾ ആ വൈകിയ സമയവും ഹാളിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന അവരോട് ഗായത്രിക്ക് പറയേണ്ടി വന്നു.
ആകെ ടെൻഷനിലായിരുന്നു മാധവൻ.കമാലിന്റെ ഫോൺ വന്നപ്പോൾ അതിന് പിറകെ പോകേണ്ടിവന്നു.സലിമും കൂടെ ഉണ്ടായിരുന്നു.അത്രയും ഗൗരവം
💬 Comments
View all comments