Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
അതിനുണ്ടായിരുന്നു എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് തന്നെ.
തന്റെ അടിവേരിളക്കാൻ പോന്ന ഒന്നായിരുന്നു കാര്യം എന്ന് മാധവന് വ്യക്തമായി.എങ്ങനെ പരിഹാരം കാണും എന്നതായിരുന്നു പിന്നീടുള്ള ചർച്ച.കാര്യങ്ങൾ കൈവിട്ടു തുടങ്ങിയോ എന്ന് പോലും മാധവന് തോന്നിയ നിമിഷങ്ങൾ.
"പക്ഷെ എങ്ങനെ?"എന്ന ചോദ്യം മാധവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.തന്റെ വിശ്വാസ്യതയാവും തകരുക എന്ന് അയാൾക്ക് അറിയാമായിരുന്നു.
കമാലിനും സലിമിനും ഒപ്പം ആ വ്യക്തിക്ക് മുന്നിലിരിക്കുമ്പോൾ തത്കാലത്തെക്കെങ്കിലും ഒരു ധാരണയിലെത്തുക എന്നത് മാത്രമായിരുന്നു മനസ്സിൽ.അത് പ്രകാരം കാര്യങ്ങൾ ഉറപ്പിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്
"എന്താടി ശംഭുവിനൊരു മാറ്റം പോലെ?"കിടക്കാൻ നേരത്ത് എന്തോ ആലോചിച്ചുകൊണ്ട് മാധവൻ ചോദിച്ചു.
"എന്ത് മാറ്റം.നിങ്ങളുടെ ഓരോ തോന്നല്.അവന്റെ കണ്ണ് ചിമ്മിയാ എനിക്ക് മനസ്സിലാവും.മഴ കൊണ്ട് വല്ല കിറുക്കും പിടിച്ചോ മനുഷ്യാ.കിടന്നുറങ്ങാൻ നോക്കാതെ....."സാവിത്രി അല്പം ഇഷ്ട്ടക്കേടോടെ പറഞ്ഞു.
തന്റെ തോന്നലാവും എന്നയാൾ കരുതി.അവനിലൊരു മാറ്റം ഉണ്ടെങ്കിൽ ആരെക്കാളും മുന്നേ സാവിത്രിയതറിയും എന്നും അയാൾക്കറിയാം.എന്നാലും എവിടെയോ എന്തോ തകരാറു പോലെ.വരട്ടെ നോക്കാം എന്ന ചിന്തയോടെ അയാളും ഉറക്കം പിടിച്ചു.
********
സലിം വീട്ടിലെത്തിയപ്പോൾ ആകെ വിരണ്ടിരിക്കുന്ന സാഹിലയെയാണ് കണ്ടത്.ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങൾ തിരിഞ്ഞതും നിയന്ത്രണം തന്റെ കൈകളിലേക്ക് വരുന്നതും ഒട്ടും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സലിം. അയാളുടെ മനസ്സ് ഒരു ഉന്മാദാവസ്ഥയിലായിരുന്നു.അത് ഒന്നാഘോഷിക്കണം എന്ന് കരുതിത്തന്നെയാണ് വന്നതും. പക്ഷെ സാഹിലയുടെ മട്ടും ഭാവവും അവിടുത്തെ ചുറ്റുപാടും കണ്ട സലിമിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.
########
തുടരും
ആൽബി
💬 Comments
View all comments