0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Author : alby Read All Parts 353

ബഹുമാനം ഉണ്ടെങ്കിലും പീറ്ററും കോശിയും എന്നും നിയമത്തിന്റെയും ന്യായത്തിന്റെയും പക്ഷത്തായിരുന്നു.അവരെ തന്റെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞത് വിക്രമന്റെ വിജയവുമായിരുന്നു.

അന്ന് അവരുടെ മീറ്റിങ് നടക്കുന്ന വേളയിൽ കാത്തിരുന്ന വിവരവും കൊണ്ട് പത്രോസുമെത്തി.വില്ല്യം കൊലക്കെസിലും മറ്റുമായി തെളിവുകൾ പലതുമുണ്ടെങ്കിലും ആരെയും കസ്റ്റടിയിലെടുക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.അത് നടന്നാൽ ബാക്കിയെല്ലാം കൂട്ടിയിണക്കാം എന്ന് വിക്രമന് ഉറപ്പുമുണ്ടായിരുന്നു.

ടെക്സ്റ്റൈൽസിലെ സി സി ടി വി ഫുട്ടെജിൽ നിന്നും വില്ല്യമിന്റെ മുറിയിൽ നിന്ന് കിട്ടിയ മുടിയിൽ നിന്ന് വേർതിരിച്ച ഡി എൻ എ സാമ്പിളും അത് ദിവ്യയാണെന്ന് ഉറപ്പിച്ചുവെങ്കിലും ദിവ്യ വില്ല്യമിന്റെ മുറിയിലെത്തി എന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന
കോശിയുടെ വാദമാണ് അറസ്റ്റ്‌ വൈകിച്ചത്.വിക്രമനും അത് ശരിയാണെന്ന് തോന്നി.

എങ്കിൽ താനൊന്ന് ശ്രമിക്കട്ടെ എന്നും പറഞ്ഞിറങ്ങിയ പത്രോസ് അവർക്കരികിൽ നിക്കുമ്പോൾ അവർക്കും ഒരു പ്രതീക്ഷ വന്നത് പോലെ.നല്ലൊരു വർത്തക്കായി അവർ അയാളെ നോക്കി.

"സർ........എന്റെ പ്രതീക്ഷ തെറ്റിയില്ല.ദിവ്യ അന്നവിടെയെത്തി എന്നതിന് വ്യക്തവും ശക്തവുമായ തെളിവ് നമുക്ക് കിട്ടി.വില്ല്യമിന്റെ അവസാന നിമിഷങ്ങൾക്കിടയിലെ ചില രംഗങ്ങൾ."

".......വാട്ട്‌.......?"

പത്രോസ് അത് പറഞ്ഞു നിർത്തിയതും ഏറ്റവും കൂടുതൽ ഞെട്ടിയത് വിക്രമൻ തന്നെയായിരുന്നു.ഒപ്പം അവരുടെ മുഖത്ത് അത്ഭുതവും ആകാംഷയും ഒരുമിച്ചെത്തി.

"സത്യമാണ് സർ......ചില തെളിവുകൾ നമുക്കായി മറഞ്ഞു കിടക്കും എന്ന് പറയാറില്ലെ? ഈ കേസിലും അത് നമുക്ക് കിട്ടിയിരിക്കുന്നു.അത് റിക്കവർ ചെയ്യാനുള്ള ഏർപ്പാടും ചെയ്തു കഴിഞ്ഞു.ഇനിയതിന് ശാസ്ത്രീയമായി വിശ്വാസ്യത വരുത്തുക എന്നത് മാത്രം ബാക്കി

നമ്മൾ ചെല്ലുമ്പോൾ സ്റ്റേഷനിൽ നമ്മെയും കാത്ത് ആ തെളിവും അതിന്റെ ഉറവിടവുമുണ്ടാകും.
ഇനി കസ്റ്റഡിയിൽ എടുക്കാനുള്ള കാര്യങ്ങൾ നീക്കുക തന്നെ."

പത്രോസ് പറഞ്ഞുതീർന്നതും ആവേശത്തോടെയാണ് വിക്രമനും മറ്റുള്ളവരും

💬 Comments

View all comments