Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]
മാധവൻ. ചിത്രയും അയാളും ചേർന്ന് ടീച്ചറെയും അതിലേക്കെത്തിച്ചു.
സ്കൂളിന് വേണ്ടിയെന്ന പേരിൽ അവരത് സാധിച്ചു.സാവിത്രിയുടെ സംതൃപ്തിക്ക് വേണ്ടിയെന്ന പേരിൽ നിന്നിലുമെത്തിച്ചു. പക്ഷെ മാന്യയെന്ന് പേരെടുത്ത സാവിത്രി,ആഡ്യയായ സാവിത്രി എല്ലാം അറിഞ്ഞുകൊണ്ട് മൗനസമ്മതത്തോടെ മാധവന്റെ വാക്കുകളനുസരിക്കുകയായിരുന്നൊ എന്ന ചോദ്യം ഇനിയും ബാക്കി."
"എങ്ങനെ ഉറപ്പിക്കും പെണ്ണെ?"
"വഴിയുണ്ട്.......നമ്മൾ വീട് വിട്ടിറങ്ങും മുൻപ് ഞാൻ അതുറപ്പിച്ചിരിക്കും.ഇപ്പൊ എന്റെ ചെക്കൻ വണ്ടിയെടുക്ക്. ഇനിയും വൈകണ്ട."വീണ പറഞ്ഞു.
"മ്മ്മ്മ്...... പോകുന്നവഴി റപ്പായി ചേട്ടനെ ഒന്ന് കാണണം,ഒരഞ്ചു മിനിറ്റ്."ശംഭു അതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു.
അതിന് വീണയൊന്നു മൂളുക മാത്രം ചെയ്തു.അതിനിടയിൽ ഫോണിൽ വിനോദിനെ കണക്ട് ചെയ്യാനുള്ള ശ്രമത്തിലുമായിരുന്നു വീണ.
വണ്ടി മുന്നോട്ട് പോകുന്തോറും മറുവശത്ത് കാൾ പിക് ചെയ്യുന്നതും കാത്ത് അക്ഷമയോടെ അവൾ ഫോൺ നോക്കിയിരിക്കുന്നു. ഒടുവിൽ അത് കണക്ട് ആയ നേരം തിരക്ക് പിടിച്ച് എന്തോ പറഞ്ഞുതീർത്ത വീണ ശേഷം ശംഭുവിന്റെ തോളിലേക്ക് ചാഞ്ഞു
********
ദിവ്യക്കുള്ള അറെസ്റ്റ് വാറന്റും കയ്യിൽ കരുതിയാണ് വിക്രമൻ എംപയർ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിലെത്തിയത്.അത്ര പെട്ടെന്ന് വിനോദ് പ്രതീക്ഷിച്ചതുമല്ല.മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ദിവ്യയെ എങ്ങോട്ടെങ്കിലും മാറ്റാമായിരുന്നു എന്ന് വിനോദിന് തോന്നി.അത് മനസ്സിലാക്കിയായിരുന്നു വിക്രം കളിച്ചതും.
തെളിവുകൾ പ്രതികൂലമാകും എന്ന് വിനോദ് കരുതിയതേയില്ല. തന്റെ കോൺഫിഡൻസ് ഓവർ കോൺഫിഡൻസ് ആയിരുന്നു എന്ന് വിനോദ് മനസ്സിലാക്കി. വിക്രമനെ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നയാൾ സ്വയം ചിന്തിച്ച സമയം.
"എന്റെ കെട്ടിയോളെ പൊക്കാൻ നിങ്ങൾ മതിയാകുമോ സാറെ?"
വിനോദ് കലിപ്പിൽ തന്നെയാണ്.
"മതിയല്ലോ സാറെ......അതല്ലേ ഈ കിടുതാപ്പും കൊണ്ട് ഞാൻ തന്നെ വന്നത്." അതിനേക്കാൾ കലിപ്പിലായിരുന്നു വിക്രമൻ.
വിനോദിന് നേരെ നിന്ന്
💬 Comments
View all comments