0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Author : alby Read All Parts 400

തലയുയർത്തി കണ്ണിൽ തന്നെ നോക്കിനിന്നു വിക്രമൻ.ആർക്ക് മുന്നിലും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ.

"ഒരു സീൻ ഉണ്ടാക്കാനാണ് ഭാവം എങ്കിൽ നാട്ടുകാരറിയും.
എംപയർ ഗ്രൂപ്പിൽ കയറി എം ഡി യുടെ ഭാര്യയെ കൊലക്കുറ്റത്തിന് പൊക്കിയെന്ന് പുറം ലോകം അറിഞ്ഞാൽ മുന്നോട്ട് എന്ത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ?"വിക്രമൻ പറഞ്ഞു.

"ഒരു വാറന്റ് കാണിച്ചു പേടിപ്പിക്കല്ലേ സാറെ.കുറച്ചധികം കണ്ടതാ ഞാൻ.കോർട്ടിൽ ഊശി ആകേണ്ടങ്കിൽ ഇവിടെവച്ച് വിട്ടോ സാറെ വിക്രമാ."വിനോദ് പറഞ്ഞു

"നേരെ കോർട്ടിലേക്ക് തന്നെയാ സാറേ.പതിനാല് ദിവസത്തെ റിമാൻഡ് ഉറപ്പ്‌.ഇല്ലേല് ഞാൻ ഈ പണിയങ്ങു നിർത്തും."

"അത്ര കോൺഫിഡൻസ് വേണോ സാറെ?"

വിക്രമൻ വിനോദിന്റെ ചെവിക്ക് അരികിലേക്ക് വന്നു.
അതിനിടയിൽ വനിതാ പോലീസ് വിലങ്ങുവച്ച ദിവ്യയെ ചൂണ്ടിയിട്ട് പറഞ്ഞു."ഒരുത്തനെ വളച്ചു ഫ്ലാറ്റിൽ കേറി,അവനൊപ്പം കാമം ശമിപ്പിച്ചശേഷം അവൻ തൃപ്തി അടയുന്നതിനിടയിൽ ഞരമ്പ് മുറിച്ചു കടന്നുകളഞ്ഞ തന്റെ ഭാര്യയുടെ വെടിപ്പുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെടോ.അത് ഭദ്രമായി കോടതിയിൽ എത്തിച്ചിട്ടുമുണ്ട്.
തെളിവായിപ്പോയി,അല്ലെങ്കിൽ വൈറൽ കട്ട് ആണത്."വിക്രം മർമ്മത്തു തന്നെ കൊട്ടി.

സ്ഥപ്ദ്ധനായി നിക്കുന്ന വിനോദിന് മുന്നിലൂടെ ദിവ്യയെ അവർ കൊണ്ട് പോയി. ഒന്ന് പ്രതികരിക്കാൻ കഴിയാതെ വിനോദ് നിക്കുമ്പോൾ ദിവ്യയുടെ മുഖം കുനിഞ്ഞിരുന്നു. അവളെ ജീപ്പിൽ കയറ്റുമ്പോൾ ഔദ്യോഗിക വേഷത്തിൽ പത്രോസ് വാഹനത്തിലുണ്ട്. ഒരു വഷളൻ ചിരിയോടെ അയാൾ അവളെയൊന്ന് നോക്കി. ഒരു സദ്യയാണ് മുന്നിൽ.കയ്യിൽ ഒത്തു കിട്ടും എന്ന് മനസ്സിൽ പറഞ്ഞ് വിക്രമൻ കയറിയ ഉടനെ പത്രോസ് വണ്ടി കോർട്ടിലേക്ക് പായിച്ചു.

കാര്യങ്ങളറിയാതെ നിക്കുന്ന ജീവനക്കാർക്ക് മുന്നിലൂടെ ധൃതി പിടിച്ചോടുന്ന വിനോദിനെയും അവിടെ കാണാമായിരുന്നു.
************
കാര്യങ്ങൾ കൈവിട്ടുപോയത് അറിയാതെയാണ് അവർ തറവാട്ടിൽ

💬 Comments

View all comments