Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]
ഭർത്താവ് എന്നെ കെണിയിൽപ്പെടുത്താൻ ശ്രമിച്ചു. എന്റെ ഭാഗ്യം കൊണ്ടിന്ന് ഞാൻ വെബ് സീരിസിലും മറ്റും സ്റ്റാറല്ല, അല്ലെങ്കിൽ ദൈവമായിട്ട് എന്നെ ശംഭുവിനോട് അടുക്കാൻ തോന്നിച്ചത്.
ഇനിയൊരവസരത്തിൽ ഗായത്രിയെപ്പോലും അയാൾ പെടുത്തി എന്നറിയുമ്പോഴും നിങ്ങൾ ഇതുപോലെ തന്നെ നിക്കണം."വീണയും തന്റെ പരിധി വിട്ടു.
"നിന്റെ കുടുംബം കളിച്ച നാറിയ ഏർപ്പാടിന് എന്റെ ഭർത്താവിനെ പഴിചാരുന്നൊ?എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനും.നിന്റെ കൂട്ടിന് ഞാൻ വളർത്തി വലുതാക്കിയ ഒരുത്തനും.
ഇപ്പോൾ എനിക്ക് മനസ്സിലാവും അവള് നസ്രാണിയുടെ കൂടെപ്പോയത് എന്തിനെന്ന്.കെട്ട് കഴിയാതെ നിന്നപ്പോൾ കഴപ്പ് കയറി കിടന്നു കൊടുത്തതിന്റെയാവും രുദ്ര എന്നവളുടെ ജനനം.പിന്നെ ഒളിച്ചോട്ടമായി.കുടുംബത്തിന്റെ മാനം കളഞ്ഞവളെ തിരഞ്ഞു പിടിച്ചു കൊന്നത് തെറ്റായിട്ട് ഇപ്പോൾ തോന്നുന്നില്ല.അങ്ങനെ കരുതിയാണ് ഒരുത്തനെ ഞാൻ
വളർത്തിയത്. പക്ഷെ ഇപ്പോൾ അവനും........."സാവിത്രി മുഴുവൻ ആക്കാതെ നിർത്തി.
"ഇനി വായ തുറന്നാൽ ആ പിഴച്ച നാവ് ഞാനരിയും.എന്റെ മാനം പോയതിന് നിങ്ങൾക്ക് പ്രശ്നം ഇല്ല.ഈ വീട്ടിൽ വച്ച് ഒരു ഗുണ്ട എന്നെയും നിങ്ങളുടെ മകളെയും റേപ്പ് ചെയ്യാൻ വരെ തുണിഞ്ഞത് നിങ്ങളുടെ വിഷയമല്ല.മറിച്ച് എന്റെ മാനത്തിന്റെ കണക്ക് ചോദിക്കാൻ എന്റെ കുടുംബം പ്രതികരിച്ചത് നിങ്ങൾക്ക് വിഷയം ആണ് അല്ലെ.നന്നായിട്ടുണ്ട്......"
"എനിക്ക് എന്റെ ഭർത്താവ് മാത്രം ആണ് വിഷയം.എന്റെ മോളെ ഓർത്ത് സഹതപിക്കുകയും വേണ്ട.ഇവിടുത്തെ പൊറുതി മതിയാക്കുക അത്രതന്നെ."
സാവിത്രിയും വാശിയിലായിരുന്നു
"ഇനി എന്ത് നോക്കി നിക്കുവാ ശംഭുസെ.....ഇറങ്ങാനുള്ള പണി നോക്ക്."വീണയതും പറഞ്ഞു മുറിയിലേക്ക് നടന്നു.പിന്നാലെ ശംഭുവും.ദയനീയമായി അവരെ നോക്കിനിക്കാൻ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ.
************
സുരയും കമാലും മറ്റു സംഘ അംഗങ്ങളും ആകെ പെട്ടുപോയ അവസ്ഥയിലായിരുന്നു. ആരുടെ ഒപ്പം നിക്കും
💬 Comments
View all comments