Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]
എന്ന വലിയ ചോദ്യം സുരക്ക് മുന്നിൽ നിക്കുന്നു.ശംഭു, അവന്റെ പക്ഷത്താണ് ന്യായം. കൂട്ടുകാരെപ്പോലെ തോളോട് തോൾ ചേർന്നു നടന്നവർ.മറു വശത്ത് മാധവൻ,തന്നെ ഒരുപാട് സംരക്ഷിച്ചയാൾ.പക്ഷെ മാധവൻ എന്ന വ്യക്തിത്വത്തിനുള്ളിൽ ഒളിച്ചിരുന്ന വില്ലൻ അങ്ങേയറ്റം അധപ്പധിച്ച മനുഷ്യനാണെന്നുള്ള തിരിച്ചറിവ് അവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു.
സംഘാങ്ങൾക്കിടയിൽ രണ്ടു ചേരി തന്നെ രൂപപ്പെടുന്ന സ്ഥിതി. കമാലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടർ ശംഭുവിന്റെ പക്ഷം പറഞ്ഞുകൊണ്ടിരുന്നു.എങ്കിലും അവസാനവാക്ക് സുരയുടെതാണ്.
"എന്തൊക്കെ പറഞ്ഞാലും അണ്ണാ മാഷിനൊപ്പം നിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നമ്മൾ ചെയ്യുന്നത് ഗുണ്ടാപ്പണിയാ. അടിയും വെട്ടും കുത്തും ഒക്കെ നിത്യവുമാണ്.അതിനൊന്നും ഒരു ന്യായീകരണവുമില്ല.പക്ഷെ ഇന്ന് വരെ സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വിഷയത്തിൽ നമ്മൾ തല വച്ചിട്ടില്ല.സ്ത്രീകൾക്കെതിരെ ഒന്നും ചെയ്തിട്ടുമില്ല.പക്ഷെ ഇവിടെ മാഷ് പെണ്ണിനെ വെറും വില്പനച്ചരക്കാക്കിയിരിക്കുന്നു. അയാൾ ഇത്രയും അധപ്പതിച്ചു എന്ന് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല.യോചിച്ചു പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്."
വിയോജനയുടെ ആദ്യ സ്വരം കമാലിൽ നിന്നുതന്നെയെത്തി.
"ശംഭു നമ്മുടെ മിത്രമാണ്.മാഷ് ഇത്രയും നാൾ നമ്മെ സംരക്ഷിച്ചു പിടിച്ചയാളും.ഞാനിപ്പോൾ ത്രിശങ്കുവിലാണ് കമാലെ.ആരെ തള്ളും ആരെ കൊള്ളും എന്ന് ഒരു പിടിയും തരുന്നില്ല.ശംഭുവിന് ഒപ്പം നിന്നാൽ മാധവനിടയും. തിരിച്ചായാലും സ്ഥിതി വ്യത്യസ്തമല്ല."സുര പറഞ്ഞു.
"അണ്ണാ........ശംഭുവിനൊപ്പം നിക്കണം എന്നാണ് ചെക്കന്മാർ പറയുന്നത്.ജീവിച്ചുപോണേൽ മാധവന്റെ പക്ഷം പിടിക്കണം എന്നും ചിലർ പറയുന്നുണ്ട്. അകത്താകുമോ എന്നുള്ള പേടി ആണ് പലർക്കും."
"അതെ കമാലെ.......അകത്തു പോകാതെ നോക്കാൻ മാഷുണ്ട്. തിരിഞ്ഞാൽ ശംഭുവിന് അങ്ങനെ ഒരു ഉറപ്പ് നൽകാൻ കഴിയുമോ എന്നവർ ചിന്തിച്ചുകാണും.
അതിൽ തെറ്റുപറയാനും കഴിയില്ല."സുര പറഞ്ഞു.
ഒരു തീരുമാനമെടുക്കാൻ കഴിയാതെ നിക്കുന്ന അവർക്കിടയിലേക്കാണ് റപ്പായി എത്തിയത്.ഒട്ടും പ്രതീക്ഷിക്കാത്തയാളെ താവളത്തിൽ
💬 Comments
View all comments