0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]

Author : alby Read All Parts 741

നിന്നെ പറഞ്ഞിട്ടെന്തിനാ.കൂടെ നിക്കുവല്ലേ ആസ്ഥാനകുടിയൻ.അവൾ ചേട്ടൻ വിവേകിനെ ഒന്ന് കൊട്ടി.

എടീ എടീ നിന്നെ ഞാനിന്ന്......

ദേ ഏടത്തീ, ഈ ചേട്ടൻ.......ഡാ ശംഭു നീ വന്നേ. നിനക്ക് ഈ ശീലം അങ്ങനെ വേണ്ട. നല്ലതല്ല.

ഊണ് കാലായി,പോന്നോളൂ.ദിവ്യയുടെ വിളി വന്നതും അവർ ഊണിന്റെ തിരക്കിലായി.കഴിച്ചശേഷം അവൾ അച്ഛനോടൊപ്പം അല്പം മാറിയിരുന്നു.ആ വൃക്ഷങ്ങളുടെ തണലിൽ ഇരുന്നവർ സംസാരിച്ചു.ശംഭു ദിവ്യയുമായി കത്തിവെക്കുന്ന തിരക്കിലും.

അച്ഛാ ഇനി ഞാനെന്നാ ചെയ്യണ്ടേ. ഇത്രനാളും കാത്തു.മനസ്സിൽ ഒരു പ്രതീക്ഷയുടെ തിരി കത്തിനിന്നിരുന്നു. ഇപ്പൊ അതും കെട്ടു.

നിന്റെ കാര്യത്തിൽ വിഷമം ഉണ്ട് മോളെ. പഠിപ്പ് കഴിഞ്ഞുമതി എന്ന് പറഞ്ഞിട്ടും തീരുന്നേനുമുന്നെ പടിയിറക്കി വിട്ടു.പക്ഷെ അത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരുകണ്ടു.

എനിക്ക് അവിടെ ഒരു കുറവും ഇല്ലച്ഛാ.സ്നേഹമുള്ളവരാ ചുറ്റും.പക്ഷെ അയാൾ........ഒരു പൊട്ടിക്കരച്ചിലായിരുന്നു.

മോളെ,കരയാതെ.നിനക്ക് കാര്യങ്ങൾ കൂട്ടിക്കിഴിച്ചു തീരുമാനിക്കാൻ വല്ലാത്തൊരു മിടുക്കുണ്ട്.നിന്റെ തീരുമാനം തെറ്റില്ല എന്നുറപ്പുമുണ്ട്.എന്തായാലും കൂടെയുണ്ട്. പക്ഷെ എന്തുതന്നെയായാലും ചുറ്റുമുള്ള നല്ലമനസ്സുകൾ വേദനിക്കാതെ നോക്കണം.

മനസ്സിലായി.നോക്കിക്കോളാം.

അച്ഛാ..ഏട്ടാ..ഏടത്തി.. ഞാൻ ഇറങ്ങട്ടെ.നിങ്ങളോട് പറഞ്ഞതൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്.സമ്മതം തന്നു. ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.അതുമായി മുന്നോട്ട് പോകുവാ.എല്ലാം അറിയുമ്പോൾ വെറുക്കരുത്.

ഇല്ല മോളെ.നിനക്കായി ഈ വാതിൽ എപ്പോഴും തുറന്നുകിടക്കും.നിന്റെ ജീവിതം ഇങ്ങനെയായതിൽ ഞങ്ങളും ഒരു കാരണം അല്ലെ. നിനക്ക് തെറ്റില്ല.അത്‌ ഞങ്ങൾക്ക് ഉറപ്പുണ്ട്.പോയിവാ.

തിരിച്ചുള്ള യാത്രയിൽ വീണ സാരഥിയായി.തന്റെ മനസ്സിലെ തീരുമാനം ഊട്ടിയുറപ്പിച്ചു അവൾ മുന്നോട്ട് കുതിച്ചു.ഈ സമയം സീറ്റ്‌ അല്പം ചായ്ച്ചു ഒരു ചെറുമയക്കത്തിലേക്ക് വീണിരുന്നു അവൻ.

തുടരും......

ആൽബി

💬 Comments

View all comments