0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Author : alby Read All Parts 492

മറഞ്ഞിരിക്കുന്ന ശത്രുവിനെയും.

അവൾ നമ്മോട് സഹകരിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിക്കും." വിനോദ് പറഞ്ഞുനിർത്തി.

അത് ശരിയാണെന്ന് അവർക്കും തോന്നി.താനുള്ളപ്പോൾ തന്നെ മാധവന് സുനന്ദയോട് പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു എന്നത് ശംഭു ഓർത്തെടുത്തു.

തന്നെ ഒഴിവാക്കി മാധവൻ സുനന്ദയെയും കൂട്ടി ചില പ്രധാന മീറ്റിങ്ങുകളിൽ പങ്കെടുത്തതും, പലപ്പോഴും തനിച്ചുള്ള അവരുടെ സംസാരങ്ങളും മറ്റും അവന്റെ ഓർമ്മയിൽ വന്നു.അതവൻ മറ്റുള്ളവരോടും പങ്കുവച്ചു.

അതോടെ വിനോദിന്റെ സംശയം കൂടുതൽ ബലപ്പെട്ടു. മാധവനും സുനന്ദയും ഒന്നിച്ചു നടത്തിയ യാത്രകളുടെ വിവരങ്ങൾ അന്വേഷിച്ചറിയാൻ വിനോദ് ശംഭുവിനെ ചുമതലപ്പെടുത്തി.

റപ്പായി ചേട്ടൻ വിചാരിച്ചാൽ കാര്യം നടക്കുമെന്ന് ശംഭു കണക്കുകൂട്ടി.റപ്പായിയുടെ മകൾ ഇപ്പോഴും മാധവന്റെ വിശ്വസ്ഥ ജീവനക്കാരിയാണ്.അവൾ പറയുന്ന കണക്കുകളാണ് മാധവന് ഇപ്പോഴും വിശ്വാസം. ശംഭു അപ്പോൾ തന്നെ റപ്പായി മാപ്പിളയെ വിളിച്ച് ഒന്ന് കാണണം എന്നറിയിച്ചു.പതിവ് പോലെ സ്ഥിരം സ്ഥലത്തുവച്ച് കാണാം എന്ന് റപ്പായിയും പറഞ്ഞു.

ഈ കണ്ട പ്രശ്നങ്ങൾക്കിടയിലും അവർ തമ്മിൽ കാണാറുണ്ട്. റപ്പായിക്കിപ്പോഴും ശംഭുവിനെ ഇഷ്ട്ടമാണ്,അത്രക്ക് വിശ്വാസവു മാണ്.

തന്നെയൊന്നും ഏൽപ്പിക്കുന്നില്ല എന്ന് കരുതി പല്ലും കടിച്ചു നിന്ന നേരത്താണ് കമാലിനുള്ള ഊഴം വന്നത്.വിനോദിന്റെ വിളികേട്ട് കമാൽ അടുത്തേക്ക് നിന്നു.

"കമാലെ ...... കീരി പറഞ്ഞ രണ്ട് പേരുടെയും ഡീറ്റെയിൽസ് ഉടൻ എനിക്ക് കിട്ടണം.ഒരു ദൂരമിട്ട് നിന്നാൽ മതി.ഞാൻ പറയാം അപ്പോൾ മതി പ്രവൃത്തി.രണ്ട് പേരും നമ്മുടെ പരിധിയിൽ തന്നെയുണ്ടാവണം." വിനോദ് പറഞ്ഞു.

"ഭാരതനൊരു വിഷയമേയല്ല. ഉടുമ്പിനെയെങ്ങനെ........?"പക്ഷെ മുഴുവിപ്പിക്കാൻ കമാലിന് കഴിഞ്ഞില്ല,വിനോദ് സമ്മതിച്ചില്ല. അതിന് മുന്നേ വിനോദ് അയാളെ തടഞ്ഞുകഴിഞ്ഞിരുന്നു.

"കമാലിന്റെ വല പൊട്ടിക്കാൻ ആമ്പിയറുള്ള ഉടുമ്പുകളുണ്ടൊ ശംഭുവെ...?" എന്ന ചോദ്യവും കമാലിന്റെ

💬 Comments

View all comments