0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Author : alby Read All Parts 491

പരിഹാരം കാണാതെ ഇനി ഞാൻ എങ്ങോട്ടുമില്ല ശംഭു. ബാംഗ്ലൂരെ അവസ്ഥയും മറിച്ചല്ല. അവൾ ഇല്ലാത്തതിന്റെ എല്ലാം അവിടെ കാണാനുണ്ട്.ഇനി ഒന്ന് കുതിച്ചുകയറണേൽ നമ്മുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണം.അല്ലാതെ ഞാൻ ഓഫിസിലേക്കില്ല.ഉത്തരം കൊടുത്തു മടുത്തെടാ......കിട്ടില്ല എന്നറിഞ്ഞുകൊണ്ടും ചിലർ ഓരോന്ന് ചോദിക്കും.ചിന്തകൾ ആകെ കാട് കയറുകയാ.ഒന്നിലും ശ്രദ്ധചെലുത്താൻ കഴിയുന്നില്ല." വിനോദ് തന്റെ വിഷമം പറഞ്ഞു.

"അതിന് വീട്ടിൽ ചടഞ്ഞിരുന്നിട്ട് എന്ത് കാര്യം.കളത്തിലിറങ്ങിയെ പറ്റൂ.ഏട്ടന്റെ ബുദ്ധികൂർമ്മതയാ ഇവിടെ വേണ്ടത്,കൈക്കരുത്ത് കൊണ്ട് കൂടെ നിൽക്കാനുമുണ്ട് ആളുകൾ.ഏട്ടൻ കൂടെ നിന്ന് തന്നാൽ മതി,ഇതിനൊരവസാനം കണ്ടേ പറ്റൂ."

"എന്താ നിന്റെ മനസ്സിൽ?"വിനോദ് ചോദിച്ചു.

"ഇരുമ്പ് കാണണം എന്ന് പറഞ്ഞിരുന്നു.നമ്മളിപ്പോൾ അങ്ങോട്ട് പോകുവാ.എന്നിട്ടാവാം ഭാവി തീരുമാനങ്ങൾ."ശംഭു പറഞ്ഞു. ********** ഇരുമ്പിന്റെ താവളത്തിലാണ് അവരിപ്പോൾ.ആകെ കലുഷിതമായ അന്തരീക്ഷം. ആരും ഒന്നും മിണ്ടുന്നില്ല.മുന്നോട്ട് ഇനിയെങ്ങനെയെന്ന് ആർക്കും ഒരെത്തുംപിടിയുമില്ല.ഓരോ ചുവടിലും അപകടം പതിയിരിക്കുന്നുണ്ടെന്നുമറിയാം.

അവരുടെ മൗനത്തിന് വിരാമമിട്ടത് വിനോദായിരുന്നു.

"ഇരുമ്പേ....."വിനോദ് വിളിച്ചു.

"പറയ് അണ്ണാ...."എന്ന് സുരയും.

"നമുക്ക് മുന്നോട്ട് പോകാൻ ഒരേ ഒരു വഴിയേയുള്ളൂ.'....സുനന്ദ....' അവൾ എവിടെയുണ്ടെങ്കിലും നമുക്ക് കിട്ടിയിരിക്കണം,മറ്റാരും അവളിലെക്കെത്തുന്നതിന് മുന്നേ തന്നെ."

"എന്തിനാ അണ്ണാ അവളെക്കൊണ്ട്.മാധവൻ ഇപ്പൊ അവളെ തിരഞ്ഞു നടക്കുകയാ. കിട്ടിയോ ഇല്ലയോ എന്നറിയില്ല."

"കിട്ടരുത്.അവളെയിപ്പോൾ നമുക്കാണ് ആവശ്യം.അവളുടെ നാവിനിപ്പോൾ സ്വർണ്ണത്തെക്കാൾ വിലയുണ്ട്.

നമ്മൾ അറിഞ്ഞതൊന്നുമല്ലവൾ, രഹസ്യങ്ങളുടെ അക്ഷയഖനിയാണ് സുനന്ദ. അതാ മാധവൻ അവൾക്ക് വേണ്ടിയിത്ര അന്വേഷണം നടത്തുന്നത്.

അല്ലാതെ ഒരു ഹോട്ടൽ റിസപ്‌ഷനിസ്റ്റിനെ ഇത്രയേറെ പ്രശ്നങ്ങൾക്കിടയിലും അയാൾ തിരഞ്ഞുനടക്കേണ്ട കാര്യമെന്ത്?

ഒരു കാര്യം തീർച്ചയാണ്,അന്ന് രാത്രി,ബെഞ്ചമിൻ കൊല്ലപ്പെട്ട രാത്രി,അവളവിടെയുണ്ടായിരുന്നു.ബെഞ്ചമിൻ മരണപ്പെടുമ്പോൾ പുറത്തുനിന്നുള്ളവരുടെ സഹായി അവളായിരുന്നിരിക്കണം.അതാ അവൾ പൊടുന്നനെ വാനിഷായത്.അന്ന് രാത്രി എന്ത് നടന്നു എന്നവൾക്കറിയാം,

💬 Comments

View all comments