Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]
പോലും പൂർത്തിയാക്കാതെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാവാതെ ജയിലിന് പുറത്തുള്ളത് പോലെ സുഖവും സൗകര്യവും അനുഭവിച്ച് അവൾ ജാമ്യത്തിൽ പുറത്തിറങ്ങി.
ഗർഭിണിയാണെന്ന പരിഗണയും ചില ഉന്നതരുടെ ഇടപെടലും കൂടിയായപ്പോൾ ജാമ്യാപേക്ഷ കോടതിയിലെത്തിയപ്പോൾ പ്രോസിക്യുഷനങ്ങ് കണ്ണടച്ചുകൊടുത്തു.ജയിലിനു പുറത്തു പോയ രാത്രികളിൽ അവൾ ചെയ്യേണ്ടിയിരുന്നത് പലതും നിയമത്തിന്റെ മറവിൽ നിന്നുകൊണ്ട് ചെയ്തു തീർത്തു. പക്ഷെ അവളിലേക്ക് എത്താനുള്ള വഴി അവളറിയതെ ചോരുകയും ചെയ്തിരുന്നു.
അവളെ കൂട്ടാൻ വിനോദ് കാത്തു നിന്നിരുന്നു.പക്ഷെ ദിവ്യ വിനോദിനൊപ്പം പോകാൻ കൂട്ടാക്കിയില്ല.അതിനായി അവൾ പല തടസവാദങ്ങളും നിരത്തി. ഗായത്രിയുടെ വരവ് പോലും അവൾ കാരണമായി പറഞ്ഞു. ഒടുവിൽ അവളുടെ ഭാഗം വിജയിച്ചു.സ്വന്തം തറവാട്ടിൽ നിന്ന് കാർ വരുത്തി അവിടെനിന്ന് പോയ അവൾ വിനോദിനെ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.അവളുടെ അമ്മാവൻ വിനോദിനോട് എന്തിക്കെയോ സംസാരിക്കുന്നതും കീരി കണ്ടു.
അവൾ പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനെ വിനോദിനപ്പോൾ കഴിഞ്ഞുള്ളു.ഒടുവിൽ വിനോദും പോയിക്കഴിഞ്ഞാണ് കീരി ജയിൽ പരിസരം വിട്ടത്. ******** ദിവ്യ തന്നെ കൂസാതെ സ്വന്തം വീട്ടിലേക്ക് പോയതിൽ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു വിനോദ്.രണ്ട് മൂന് ദിവസമായിട്ട് ആള് വീട്ടിൽ തന്നെയുണ്ട്.ആ ഒരു മൂഡ് മാറ്റാനും മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തണം എന്ന ഉദ്ദേശത്തോടും കൂടിയാണ് ശംഭു വിനോദിനെയും കൂട്ടി പുറത്തെക്കിറങ്ങിയത്.
അമ്പലനടയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം അവർ ആൽത്തറയിൽ ചെന്നിരുന്നു.
"ഏട്ടൻ ഇങ്ങനെ ചടഞ്ഞിരുന്നിട്ട് എന്ത് പ്രയോചനം.കൂടുതൽ പ്രവർത്തിക്കേണ്ട സമയമാണ്. ഓഫിസിൽ ആകെ താളം തെറ്റി. മാനേജർ ഒരുവിധം മുന്നോട്ട് കൊണ്ടുപോകുവാ എന്ന് അച്ഛൻ പറയുന്നത് കേട്ടു.ഇങ്ങനെ ഏത്ര നാളെന്നു വച്ചാ ഓഫിസിൽ നിന്ന് മാറിനിക്കുന്നത് പോലും."
"ഒരു
💬 Comments
View all comments